Asianet News MalayalamAsianet News Malayalam

കേരളത്തിലേക്ക് യാത്ര നിശ്ചയിച്ച പ്രവാസികള്‍ക്ക് ആശ്വാസവുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്

ഈ സേവനങ്ങള്‍ പൂര്‍ണമായും സൗജന്യമായിരിക്കുമെന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് വിശദമാക്കി. തിരുവനന്തപുരം, കോഴിക്കോട് , കൊച്ചി വിമാനത്താവളങ്ങളില്‍ നിന്ന് പുറപ്പെടാനും ഇവിടേക്ക് എത്തിച്ചേരുന്നതിനും യാത്രക്കാര്‍ക്ക് ആവശ്യമായ മാറ്റങ്ങള്‍ വരുത്താം.

air india express make announcement on ticket booked on cancelled services to kochi
Author
Kochi, First Published Aug 17, 2018, 12:37 PM IST

കൊച്ചി: റണ്‍വേ അടക്കം വെള്ളത്തിലായതിനെ തുടര്‍ന്ന് അടച്ച നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് നിശ്ചയിച്ചിരുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് സേവനങ്ങള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ. കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ടിക്കറ്റുകള്‍ റദ്ദാക്കുകയോ മാറ്റം വരുത്തുകയോ ചെയ്യാമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിശദമാക്കി. 

ഈ സേവനങ്ങള്‍ പൂര്‍ണമായും സൗജന്യമായിരിക്കുമെന്നും എയര്‍ ഇന്ത്യ വിശദമാക്കി. തിരുവനന്തപുരം, കോഴിക്കോട് , കൊച്ചി വിമാനത്താവളങ്ങളില്‍ നിന്ന് പുറപ്പെടാനും ഇവിടേക്ക് എത്തിച്ചേരുന്നതിനും യാത്രക്കാര്‍ക്ക് ആവശ്യമായ മാറ്റങ്ങള്‍ വരുത്താം. യാത്രകള്‍ റദ്ദാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മുഴുവന്‍ തുകയും തിരികെ നല്‍കുമെന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് വ്യക്തമാക്കി. 

സെക്ടറുകള്‍ മാറുന്നതിനുള്ള സേവനം തികച്ചും സൗജന്യമായിരിക്കുമെന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് വ്യക്തമാക്കി. 92 സര്‍വ്വീസുകളാണ് എയര്‍ ഇന്ത്യ എക്സ്പ്രസിന് ദുബായിലേക്കുള്ളത്. ഓണക്കാലം പരിഗണിച്ച് നേരത്തെ ടിക്കറ്റുകള്‍ ബുക്ക് ചെയ്ത മലയാളികള്‍ക്കാണ് തീരുമാനം സഹായകരമാവുക. 


 

Follow Us:
Download App:
  • android
  • ios