Asianet News MalayalamAsianet News Malayalam

മിന്നലാക്രമണത്തിന്റെ ഹീറോയ്ക്ക്; പരീക്കറിന് വേറിട്ട രീതിയില്‍ പ്രണാമമര്‍പ്പിച്ച് കലാകാരന്‍

മനോഹര്‍ പരീക്കറിന് ആദരവായി ചാര്‍ക്കോളുപയോഗിച്ച് ഛായാചിത്രം വരച്ച് ഉത്തര്‍പ്രദേശില്‍ നിന്നുളള കലാകാരന്‍ മുഹമ്മദ് സുഹൈബ്‌
 

Artist from UP drawn portrait of Manohar Parrikar
Author
Uttar Pradesh, First Published Mar 18, 2019, 5:39 PM IST

പനാജി: അന്തരിച്ച ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന് വ്യത്യസ്തമായ രീതിയില്‍ പ്രണാമമര്‍പ്പിച്ച് ഉത്തര്‍പ്രദേശില്‍ നിന്നൊരു കലാകാരന്‍. അമ്‌റോഹ സ്വദേശി മുഹമ്മദ് സുഹൈബാണ് പരീക്കറിന് അന്ത്യാഞ്ജലി അര്‍പ്പിച്ചത്. ചാര്‍ക്കോളില്‍ തീര്‍ത്ത പരീക്കറിന്റെ ജീവന്‍ തുടിക്കുന്ന ചിത്രം ജനങ്ങള്‍ക്കിടയിലെ അദ്ദേഹത്തിന്‍റെ സ്വീകാര്യതയുടെ അടയാളമായി മാറുകയാണ്. 'RIP സര്‍ജിക്കല്‍ സ്ട്രൈക്ക് ഹീറോ' എന്ന കുറിപ്പോടുകൂടിയാണ് സുഹൈബ് ചിത്രം പൂര്‍ത്തിയാക്കിയത്.

2014 മുതല്‍ 2017 വരെ കേന്ദ്ര പ്രതിരോധമന്ത്രിയായിരുന്നു പരീക്കര്‍. ഇക്കാലത്താണ് ഇന്ത്യയുടെ കരുത്ത് പാക്കിസ്ഥാന് വെളിപ്പെടുത്തിയ 'ഉറി മിന്നലാക്രമണം' നടന്നത്. ഉറി ആക്രമണത്തില്‍ അന്നത്തെ പ്രതിരോധമന്ത്രിയായിരുന്ന മനോഹര്‍ പരീക്കറിന്റെ പങ്ക് നിര്‍ണായകമായിരുന്നു. 

ഞായറാഴ്‌ചയാണ് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ അന്തരിച്ചത്. രോഗബാധിതനായതിനെത്തുടര്‍ന്ന് ഏറെക്കാലമായി ചികില്‍സയിലായിരുന്നു അദ്ദേഹം. വൈകിട്ടോടെ പനാജിയിലെ വസതിയിലായിരുന്നു അന്ത്യം. 

പാന്‍ക്രിയാസില്‍ രോഗം ബാധിച്ചതിനെ തുടര്‍ന്ന് യുഎസിലും ഇന്ത്യയിലുമായിരുന്നു പരീക്കറിന്‍റെ വിദഗ്ധ ചികില്‍സ. എന്നാല്‍  ചികില്‍സാകാലത്തും നിയമസഭയില്‍ എത്താനും ജോലികള്‍ ചെയ്യാനും ശ്രദ്ധിച്ചിരുന്നു. നാലു തവണ ഗോവ മുഖ്യമന്ത്രിയായിരുന്നു പരീക്കര്‍.


 

Follow Us:
Download App:
  • android
  • ios