ലണ്ടന്‍: ചാരനോവലുകളിലൂടെ പ്രശസ്തനായ എഴുത്തുകാരനായ ജോണ്‍ ലി കാരി(89) അന്തരിച്ചു. ഞായറാഴ്ച ബ്രിട്ടനിലെ കോണ്‍വാളിലായിരുന്നു അന്ത്യം. ന്യൂമോണിയ ബാധിച്ചാണ് കാരിയുടെ  മരണമെന്ന് അദ്ദേഹത്തിന്റെ സഹായിയും കുടുംബവും അറിയിച്ചു. ബ്രിട്ടന്‍ ഇന്റലിജന്റ്‌സ് സര്‍വീസില്‍ ജോലി ചെയ്തിരുന്ന കാരി പിന്നീട് എഴുത്തിലേക്ക് തിരിയുകയായിരുന്നു. അനുഭവങ്ങളും ഫിക്ഷനും സമന്വയിപ്പിച്ച് അദ്ദേഹം എഴുതിയ നോവലുകള്‍ ലോകപ്രശസ്തമായി. ടിങ്കര്‍, ടെയ്‌ലര്‍, സോള്‍ജിയര്‍ സ്‌പൈ, സ്‌പൈ ഹു കെയിം ഫ്രം ദ കോള്‍ഡ്, ദ നൈറ്റ് മാനേജര്‍ എന്നിവയാണ് പ്രധാന കൃതികള്‍.