കൊച്ചി: അമേരിക്കയിലെ മലയാളി മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ്‌ ഓഫ് നോർത്ത് അമേരിക്കയുടെ ദൃശ്യമാധ്യമ രംഗത്തെ മികച്ച മാധ്യമപ്രവർത്തകനുള്ള അവാർഡ് ഏഷ്യാനെറ്റ്‌ ന്യൂസിലെ ചീഫ് റിപ്പോർട്ടർ പി ആർ സുനിലിന്. 25,000 രൂപയും പ്രശസ്തിഫലകവുമാണ് പുരസ്കാരം.

മാധ്യമ ശ്രീ പുരസ്‌കാരത്തിന് പ്രശസ്ത മാധ്യമപ്രവർത്തകനായ ജോസി ജോസഫിനാണ്. ദ ഫീസ്റ്റ് ഓഫ് വൾച്ചേഴ്സ് ഉൾപ്പടെ ശ്രദ്ധേയമായ നിരവധി പുസ്തകങ്ങളെഴുതിയിട്ടുണ്ട് ജോസി ജോസഫ്.

മാധ്യമ രത്ന പുരസ്കാരം ഉണ്ണി ബാലകൃഷ്ണൻ മാതൃഭൂമി ന്യൂസിന്‍റെ ചീഫ് എഡിറ്റർ ഉണ്ണി ബാലകൃഷ്ണനാണ്. ഈ മാസം 13-ന് കൊച്ചിയിൽ വച്ച് പുരസ്കാരം സമ്മാനിക്കും.