Asianet News MalayalamAsianet News Malayalam

പടിഞ്ഞാറേക്കളത്തിൽ വിപി രാമചന്ദ്രൻ മാസ്റ്റർ അന്തരിച്ചു

കഴിഞ്ഞ ഒരു മാസത്തോളമായി കൊവിഡ് ബാധിതനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു

babu ramachandran father vp ramachandran master passed away
Author
Thiruvananthapuram, First Published Jun 16, 2021, 5:47 PM IST

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ സബ് എഡിറ്റ‍ർ ബാബു രാമചന്ദ്രന്‍റെ പിതാവ് വിപി രാമചന്ദ്രൻ മാസ്റ്റർ (72) നിര്യാതനായി. കവിയും മലയാള അധ്യാപകനുമായിരുന്ന രാമചന്ദ്രൻ മാസ്റ്റർ കഴിഞ്ഞ ഒരു മാസത്തോളമായി കൊവിഡ് ബാധിതനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. മലപ്പുറം ജില്ലയിലെ മാറാക്കര ഗ്രാമപഞ്ചായത്താണ് സ്വദേശം. ആത്മ ബാഷ്പം എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ രാജലക്ഷ്മി, മക്കൾ: ബാബു രാമചന്ദ്രൻ, രജനി, രശ്മി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios