Asianet News MalayalamAsianet News Malayalam

ജമ്മു കാശ്മീരിൽ‌ ഭീകരർ ബിജെപി അം​ഗത്തെ വെടിവച്ചു കൊന്നു

ആദ്യമായിട്ടാണ് ഭീകരപ്രവർത്തകർ ഒരു രാഷ്ട്രീയ പ്രവർത്തകനെ കൊലപ്പെടുത്തതെന്ന് പൊലീസ് കൂട്ടിച്ചേർക്കുന്നു. കഴിഞ്ഞ വർഷം ബിജെപിയുടെ യുവജനവിഭാ​ഗം നേതാവിനെ ഭീകരർ കൊലപ്പെപെടുത്തിയിരുന്നു.

bjp member shot dead at jammu and kashmir
Author
Pulwama, First Published Aug 22, 2018, 10:31 AM IST

കാശ്മീർ: ജമ്മു കാശ്മീരിലെ പുൽവാമയിൽ ബിജെപി പ്രവർത്തകൻ ഭീകരരുടെ വെടിയേറ്റ് മരിച്ചു. ബുധനാഴ്ച പുലർച്ചെ രണ്ടരയോടെയാണ് സംഭവം. ബിജെപി പ്രവർത്തകനായ ഷബിർ അഹമ്മദ് ഭട്ടാണ് പുൽവാമയിലെ രാഖ് ഇ ലിറ്റർ പ്രദേശത്ത് വച്ച് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച വൈകുന്നേരത്തോടെ തട്ടിക്കൊണ്ട് പോയാണ് ഇയാള കൊന്നതെന്ന് പൊലീസ് വ്യക്തമാക്കുന്നു.

ഈ ആഴ്ചയാണ് ജമ്മു കാശ്മീരിൽ പഞ്ചായത്ത്-മുനിസിപ്പാലിറ്റി ഇലക്ഷൻ പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യമായിട്ടാണ് ഭീകരപ്രവർത്തകർ ഒരു രാഷ്ട്രീയ പ്രവർത്തകനെ കൊലപ്പെടുത്തതെന്ന് പൊലീസ് കൂട്ടിച്ചേർക്കുന്നു. കഴിഞ്ഞ വർഷം ബിജെപിയുടെ യുവജനവിഭാ​ഗം നേതാവിനെ ഭീകരർ കൊലപ്പെപെടുത്തിയിരുന്നു. ​ഗോഹർ അഹമ്മദ് ഭട്ട്  എന്നയാൾ കഴുത്ത് മുറിച്ച് കൊലപ്പെടുത്തിയ നിലയിലാണ് അന്ന് കാണപ്പെട്ടത്. ബിജെപിയുടെ യുവജന വിഭാ​ഗം ജില്ലാ പ്രസിഡന്റാണ് വെടിയേറ്റ് മരിച്ച ഷബിർ അഹമ്മദ് ഭട്ട്.  സംഭവത്തിൽ ബിജെപി പ്രസിഡന്റ് അമിത് ഷാ അനുശോചനം രേഖപ്പെടുത്തി.

Follow Us:
Download App:
  • android
  • ios