Asianet News MalayalamAsianet News Malayalam

സിപിഎം പ്രവർത്തകരുടെ വീടുകൾക്ക് നേരെ ബോംബേറ് 80 വയസ്സായ സ്ത്രീക്ക് പരിക്ക്

സിപിഎം പ്രവർത്തകരുടെ വീടുകൾക്ക് നേരെ ബോംബേറ് 80 വയസ്സായ സ്ത്രീക്ക് പരിക്ക് 

കോഴിക്കോട് വളയത്ത് രണ്ട് സിപിഎം പ്രവർത്തകരുടെ വീടുകൾക്ക് നേരെ ബോംബേറ്. വളയം സ്വദേശികളായ ബാബു, കുമാരൻ എന്നിവരുടെ വീടുകൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. രാത്രി രണ്ടു മണിയോടെയാണ് സംഭവം. ആക്രമണത്തിൽ വീടുകൾക്ക് നാശനഷ്ടമുണ്ടായി. കുമാരന്‍റെ അമ്മ ദേവി, മകൾ വിജിന എന്നിവർക്ക് പരിക്കേറ്റു. സംഭവത്തെക്കുറിച്ച് വളയം പൊലീസ് അന്വേഷണം തുടങ്ങി.