Asianet News MalayalamAsianet News Malayalam

ബോഡി ബിൽഡിംങ്ങിനായി കുത്തിവച്ചത് കുതിരയ്ക്കു കൊടുക്കുന്ന മരുന്ന്; യുവാവ് അവശനിലയിൽ

ചെറുപ്പം മുതൽ ബോഡി ബിൽഡിംങ്ങിനായി തയ്യാറെടുക്കുന്ന യുവാവ് കഴിഞ്ഞ ഒരു വർഷമായി കുതിരകളുടെ ഹൃദയ മിടിപ്പിന്റെ ആയാസം കുറയ്ക്കുന്നതിനായി നൽകുന്ന AMP5 എന്ന മരുന്ന് ശരീരത്തിൽ കുത്തിവയ്ക്കുകയാണ്. ഈ മരുന്ന് കഴിക്കുന്നതോടെ എത്രഭാരം ചുമന്നാലും കുതിരകൾക്ക് തളർച്ച അനുഭവപ്പെടുകയില്ല.

boy HOSPITALISED for injecting drug used on horses
Author
New Delhi, First Published Oct 20, 2018, 2:38 PM IST

പുതിയ തലമുറയിലെ യുവാക്കൾ ശരീര സൗന്ദര്യത്തിനും ബോഡി ബിൽഡിംങ്ങിനും മുൻതൂക്കം നൽകുന്നവരാണ്. പ്രത്യേകിച്ച് ബോഡി ബിൽഡിംങ്ങിന്. മികച്ച ശരീര ഘടനയ്ക്കും ബോഡി ബിൽഡിംങ്ങിനുമായി പലതരം പ്രോട്ടിനുകളാണ് യുവാക്കൾ കുത്തിവയ്ക്കാറുള്ളത്. എന്നാൽ കുതിരയ്ക്ക് കൊടുക്കുന്ന മരുന്ന് കുത്തിവച്ച് രോ​ഗബാധിതനായിരിക്കുകയാണ് ദില്ലി സ്വദേശിയായ ഇരുപത്തിയൊന്നുകാരൻ. 

ചെറുപ്പം മുതൽ ബോഡി ബിൽഡിംങ്ങിനായി തയ്യാറെടുക്കുന്ന യുവാവ് കഴിഞ്ഞ ഒരു വർഷമായി കുതിരകളുടെ ഹൃദയ മിടിപ്പിന്റെ ആയാസം കുറയ്ക്കുന്നതിനായി നൽകുന്ന AMP5 എന്ന മരുന്ന് ശരീരത്തിൽ കുത്തിവയ്ക്കുകയാണ്. ഈ മരുന്ന് കഴിക്കുന്നതോടെ എത്രഭാരം ചുമന്നാലും കുതിരകൾക്ക് തളർച്ച അനുഭവപ്പെടുകയില്ല. കഴിഞ്ഞ ദിവസമാണ് അവശനിലയിലായ യുവാവിനെ മാതാപിതാക്കൾ ദില്ലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

വ്യായാമത്തിന് മുൻപ് ദിവസേന ഈ മരുന്ന് കുത്തിവച്ചാൽ കൂടുതൽ ഊർജ്ജസ്വലമായി വ്യായാമങ്ങൾ ചെയ്യാൻ കഴിയുമെന്ന് ജിം പരിശീലകനാണ് ഉപദേശിച്ചത്. തുടർന്ന് വലിയ വിലക്കൊടുത്ത് മരുന്ന് വാങ്ങിക്കുകയും ദിവസവും കുത്തിവയ്ക്കാനും തുടങ്ങി. കുത്തിവയ്പ്പ് തുടങ്ങിയത് മുതൽ വളരെ ഫലവത്തായി മരുന്ന് പ്രവർത്തിച്ചു. കുത്തിവച്ചാൽ എത്രമണിക്കൂറ് വേണമെങ്കിലും വ്യായാമം ചെയ്യാൻ കഴിയുമായിരുന്നു. ശരീരത്തിന്റെ ഘടന മാറാൻ തുടങ്ങി. ആദ്യം ഒരു മില്ലി മരുന്ന് കുത്തിവച്ചിടത്ത് രണ്ടും മൂന്നും നാലും മില്ലി മരുന്ന് കുത്തിവയ്ക്കാൻ തുടങ്ങി. നിരവധി ബോഡി ബിൽഡിംങ്ങ് മത്സരങ്ങളിൽ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തതായി യുവാവ് പറഞ്ഞു. 

എന്നാൽ, പഠനത്തിൽ ശ്രദ്ധ കേന്ദീകരിക്കുന്നതിനായി മരുന്ന് കുത്തി വയ്ക്കുന്നതടക്കം നിർത്താൻ തുടങ്ങിപ്പോഴാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. നിരന്തരം ഉപയോ​ഗിച്ച് കൊണ്ടിരിക്കുന്ന മരുന്ന് പെട്ടെന്ന് നിർത്താൻ യുവാവിന് പറ്റാതെയായി. മരുന്ന് നിർ‌ത്താൻ ശ്രമിച്ച യുവാവ് അമിതമായ ഉറക്കം, വിഷാദം, ​ദേഷ്യം എന്നിങ്ങനെയുള്ള മാനസിക രോ​ഗങ്ങൾക്ക് അടിമപ്പെടാൻ തുടങ്ങി. മാതാപിതാക്കൾ യുവാവിനെ സർ ​ഗം​ഗാ റാം ആശുപത്രിയിലെ സൈക്കോളജിസ്റ്റിനെ കാണിച്ചു.  

തുടർന്ന് ഡോക്ടർമാർ യുവാവിനെ ചികിത്സയ്ക്ക് വിധേയനാക്കി. കുറച്ച് ദിവസങ്ങൾക്ക് ശേഷം യുവാവ് ശരിയായ ഉറക്കം വീണ്ടെടുക്കുകയും ഊർജ്ജസ്വലതയോടെ സാധാരണ ജീവിതത്തിലേക്ക് വരുകയും ചെയ്തു. ദീർഘകാലം മരുന്ന് ഉപയോ​ഗിച്ചത് കൊണ്ട് ശരീരത്തിലെ അവയവങ്ങളെ ബാധിച്ചിട്ടുണ്ടോ എന്നറിയുന്നതിനായി യുവാവിനെ പരിശോധനയ്ക്ക് വിധേയനാക്കിയിട്ടുണ്ട്.  

രക്തക്കുഴലുകൾ വ്യാപിപ്പിക്കുന്നതിനും എല്ലിലും ഹൃദയ പേശികളിലും രക്തത്തിന്റെ അളവ് വർദ്ധിപ്പിക്കുന്നതിനും ഹൃദയത്തിന്റെ ആയാസം കുറയ്ക്കുന്നതിനും AMP5 സഹായിക്കുന്നു. ഉദ്ധാരണക്കുറവ് മൂലമുള്ള പ്രശ്നങ്ങൾക്ക് സാധാരണയായി AMP5 ആളുകൾ ഉപയോ​ഗിക്കാറുണ്ട്. 

പെട്ടെന്ന് മികച്ച ഫലം കിട്ടുന്നതിനായി മിക്ക ആളുകളും AMP5 മരുന്നുകൾ കുത്തിവയ്ക്കുന്നുണ്ട്. എന്നാൽ മറ്റ് മരുന്നുകളെക്കാളും വളരെ അപകട സാധ്യതയെറിയവയാണ് AMP5. ഇവ വൃക്കയടക്കം ശരീരത്തിലെ പല അവയവങ്ങളേയും സാരമായി ബാധിക്കും. ഡോക്ടർമാരുടെ അനുവാദമില്ലാതെ ഇത്തരം മരുന്നുകൾ ഉപയോ​ഗിക്കരുതെന്നും യുവാവിനെ ചികിത്സിച്ച ഡോക്ടർ മേഹ്ത പറഞ്ഞു. 

Follow Us:
Download App:
  • android
  • ios