Asianet News MalayalamAsianet News Malayalam

' വിംഗ് വാക്കിങ്ങ് ' വീഡിയോ ചിത്രീകരണത്തിനിടെ കനേഡിയന്‍ റാപ്പര്‍ക്ക് ദാരുണാന്ത്യം

വിമാനത്തിന്റെ മുകളില്‍ കയറി സാഹസികമായി സംഗീത വീഡിയോ ചിത്രീകരിക്കുന്നതിനിടെ താഴേക്ക് വീണ് കനേഡിയന്‍ റാപ്പറായ ജോണ്‍ ജെയിംസിന് ദാരുണാന്ത്യം. യൂട്യൂബ് മ്യൂസിക്ക് വീഡിയോ സംഗീത രംഗത്തെ വിലകൂടിയ താരമാണ് ജോണ്‍ ജെയിംസ്(33). ബ്രിട്ടീഷ് കൊളമ്പിയയിലെ വേര്‍നണില്‍ ശനിയാഴ്ചയാണ് സംഭവം. 

Canadian rapper jon james dies
Author
Canada, First Published Oct 24, 2018, 11:34 AM IST


കാനഡ: വിമാനത്തിന്റെ മുകളില്‍ കയറി സാഹസികമായി സംഗീത വീഡിയോ ചിത്രീകരിക്കുന്നതിനിടെ താഴേക്ക് വീണ് കനേഡിയന്‍ റാപ്പറായ ജോണ്‍ ജെയിംസിന് ദാരുണാന്ത്യം. യൂട്യൂബ് മ്യൂസിക്ക് വീഡിയോ സംഗീത രംഗത്തെ വിലകൂടിയ താരമാണ് ജോണ്‍ ജെയിംസ്(33). ബ്രിട്ടീഷ് കൊളമ്പിയയിലെ വേര്‍നണില്‍ ശനിയാഴ്ചയാണ് സംഭവം. 

പറക്കുന്ന വിമാനത്തിന് മുകളിലൂടെ സാഹസികമായി ' വിംഗ് വാക്കിങ്ങ് ' വീഡിയോ ചിത്രീകരണത്തിനിടെയായിരുന്നു മരണം.  വിമാനത്തിന്‍റെ ചിറകില്‍ കൂടി നടന്നു കൊണ്ടുള്ള വീഡിയോയിലായിരുന്നു ജോണ്‍ ജെയിംസ് അഭിനയിച്ചു കൊണ്ടിരുന്നത്. 

വിമാനത്തിന്‍റെ ചിറകില്‍ കൂടി നടന്നും തൂങ്ങിക്കിടന്നും പല തവണ പരിശീലനം നടത്തിയ ശേഷമാണ് ജെയിംസ് സംഗീത വീഡിയോയുടെ ചിത്രീകരണത്തിനായി പറക്കുന്ന വിമാനത്തിന് മുകളില്‍ ചിത്രീകരണത്തിനായി കയറിയത്. വിമാനത്തിന്റെ ചിറകിലേക്ക് നടന്നടുക്കുന്ന സമയത്ത് നിയന്ത്രണം നഷ്ടമായ വിമാനം താഴേക്ക് ചെരിഞ്ഞു. 

അപകടം പൊടുന്നനെയായിരുന്നതിനാല്‍  ബാലന്‍സ് നഷ്ടമായ ജോണിന് പാരച്യൂട്ട് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും മുന്നെ അദ്ദേഹം താഴേക്ക് വീഴുകയായിരുന്നു. സ്റ്റണ്ട് വിദഗ്ധനായിരുന്ന ജോണിന്റെ മരണത്തെ റോയല്‍ കനേഡിയന്‍ പോലീസ് ഒരു പാരച്യൂട്ടറുടെ പെട്ടെന്നുള്ള മരണം എന്നാണ് വിശേഷിപ്പിച്ചത്‌. ജോണ്‍ സഞ്ചരിച്ചിരുന്ന വിമാനം പിന്നീട് സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തെത്തി.

 

 

 

Follow Us:
Download App:
  • android
  • ios