Asianet News MalayalamAsianet News Malayalam

പെരുമ്പാവൂരില്‍ പെണ്‍കുട്ടിയെ കഴുത്തറുത്തുകൊന്നു; ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

വാഴക്കുളം എംഇഎസ് കോളേജിലെ വിദ്യാര്‍ത്ഥിനിയാണ് കൊല്ലപ്പെട്ടത്. ഇതര സംസ്ഥാന തൊഴിലാളിയുടെ ആക്രമണത്തില്‍ കുട്ടിയുടെ പിതാവിനും പരുക്കേറ്റു. 

college student through slit one held
Author
Perumbavoor, First Published Jul 30, 2018, 11:08 AM IST


പെരുമ്പാവൂര്‍: പെരുമ്പാവൂർ ഇടത്തിക്കാടില്‍ പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊന്നു. വാഴക്കുളം എംഇഎസ് കോളേജിലെ ഡിഗ്രി വിദ്യാർത്ഥിനി നിമിഷയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇതര സംസ്ഥാന തൊഴിലാളി പിടിയിലായി. ഒഡീഷ സ്വദേശി ബിജു ആണ് പിടിയിലായത്. 

വീട്ടിൽ കയറിയായിരുന്നു ആക്രമണം. ബിജു നിമിഷയുടെ മുത്തശ്ശിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ചു. ഇത് തടയാൻ ശ്രമിച്ച നിമിഷയെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിനിടെ നിമിഷയുടെ അച്ഛനും. അച്ഛന്‍റെ സഹോദരനും പരിക്ക് .

കുട്ടിയുടെ മൃതദേഹം പെരുമ്പാവൂരില്‍ തന്നെയുള്ള സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പരിക്കേറ്റ പിതാവിനെ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് ഇതരസംസ്ഥാന തൊഴിലാളിയെ ചോദ്യം ചെയ്യുകയാണ്. ആക്രമണം തടയാനുള്ള ശ്രമത്തിനിടെയാണ് കുട്ടിയുടെ അച്ഛന് കുത്തേറ്റത്. 

Follow Us:
Download App:
  • android
  • ios