Asianet News MalayalamAsianet News Malayalam

ഹനാനെതിരായ സൈബർ ആക്രമണം: ഒരാള്‍ അറസ്റ്റില്‍

ഹനാനെതിരായ സൈബർ ആക്രമണത്തിൽ ഒരാള്‍ അറസ്റ്റില്‍. ഗുരുവായൂർ സ്വദേശി വിശ്വനാഥനെയാണ് കൊച്ചി പൊലീസ് അറസ്റ്റ് ചെയ്തത്. കൂടുതല്‍ അറസ്റ്റ് ഉടനുണ്ടാകുമെന്നും പൊലീസ് അറിയിച്ചു. വിശ്വന്‍ ചെറായിയെന്ന വിശ്വനാഥനെയാണ് തൃശൂരില്‍വച്ച് പാലാരിവട്ടം പോലീസ് അറസ്റ്റ്ചെയ്തത്

ഹനാനെതിരായ സൈബർ ആക്രമണത്തിൽ ഒരാള്‍ അറസ്റ്റില്‍. ഗുരുവായൂർ സ്വദേശി വിശ്വനാഥനെയാണ് കൊച്ചി പൊലീസ് അറസ്റ്റ് ചെയ്തത്. കൂടുതല്‍ അറസ്റ്റ് ഉടനുണ്ടാകുമെന്നും പൊലീസ് അറിയിച്ചു. വിശ്വന്‍ ചെറായിയെന്ന വിശ്വനാഥനെയാണ് തൃശൂരില്‍വച്ച് പാലാരിവട്ടം പോലീസ് അറസ്റ്റ്ചെയ്തത്. 

വിദ്യാർത്ഥിനിയെ അപകീർത്തിപ്പെടുത്തുംവിധം ഫേസ്ബുക്കില്‍ ഇയാള്‍ കമന്‍റ് ചെയ്തായി കണ്ടെത്തിയിരുന്നു. ഇയാളെ പോലീസ് വിശദമായി ചോദ്യംചെയ്തു. ഹനാനെതിരെ ഫേസ്ബുക്കിലും വാട്സ്ആപ്പിലും വന്ന അഭിപ്രായങ്ങളും ചിത്രങ്ങളുമെല്ലാം കൊച്ചി സൈബർസെല്‍ വിശദമായി പരിശോധിച്ചു. സൈബർ സെല്ലിന്‍റെ റിപ്പോർട്ട് പരിശോധിച്ച സേഷം കൂടുതൽ അറസ്റ്റിനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.

സംഭവത്തില്‍ മോശം അഭിപ്രായപ്രകടനം നടത്തിയവരുടെ ഐപി അഡ്രസടക്കം കൂടുതല്‍ വിവരങ്ങള്‍ക്കായി പോലീസ് ഫേസ്ബുക്ക് വാട്സാപ്പ് അധികൃതർക്ക് കത്തുനല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത വയനാട് സ്വദേശി നൂറുദ്ധീന്‍ ഷേഖിനെ പോലീസ് ചോദ്യം ചെയ്തശേഷം വിട്ടയച്ചിരുന്നു. വിശ്വനാഥന്‍റെ അറസ്റ് പോലീസ് രേഖപ്പെടുത്തി. വൈകാതെ കോടതിയില്‍ ഹാജരാക്കും.