Asianet News MalayalamAsianet News Malayalam

'അമ്മ ആവശ്യപ്പെട്ടിട്ടല്ല രാജി'; മോഹന്‍ലാലിന്‍റെ വാദങ്ങള്‍ തള്ളി ദിലീപ്

താരസംഘടന അമ്മ ആവശ്യപ്പെട്ടിട്ടല്ല താന്‍ രാജിവച്ചതെന്ന് വ്യക്തമാക്കി നടന്‍ ദിലീപ് രംഗത്ത്. അമ്മ പ്രസിഡന്‍റ് മോഹന്‍ലാലിന്‍റെയടക്കം വാദം തള്ളികളഞ്ഞാണ് ദിലീപ് രാജിക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയത്. മനസാ വാചാ അറിയാത്ത കുറ്റത്തിന് ഒന്നര കൊല്ലമായി താന്‍ വേട്ടയാടപ്പെടുകയാണെന്നും ദിലീപ് പറഞ്ഞു.

dileep conforms his resignation in amma
Author
Kochi, First Published Oct 23, 2018, 10:36 AM IST

കൊച്ചി: താരസംഘടന അമ്മ ആവശ്യപ്പെട്ടിട്ടല്ല താന്‍ രാജിവച്ചതെന്ന് വ്യക്തമാക്കി നടന്‍ ദിലീപ് രംഗത്ത്. അമ്മ പ്രസിഡന്‍റ് മോഹന്‍ലാലിന്‍റെയടക്കം വാദം തള്ളികളഞ്ഞാണ് ദിലീപ് രാജിക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയത്. മനസാ വാചാ അറിയാത്ത കുറ്റത്തിന് ഒന്നര കൊല്ലമായി താന്‍ വേട്ടയാടപ്പെടുകയാണെന്നും ദിലീപ് പറഞ്ഞു.

'അമ്മയുടെ ബൈലോപ്രകാരം എന്നെ പുറത്താക്കാൻ ജനറൽ ബോഡിയിൽ ഭൂരിപക്ഷമുണ്ടെങ്കിലേ കഴിയൂ എന്ന് ഉത്തമ ബോധ്യം എനിക്കുണ്ട്‌,പക്ഷെ എന്നെ കരുതി അമ്മ എന്ന സംഘടന തകർക്കപ്പെടാതിരിക്കാൻ വേണ്ടി ഞാൻ എന്റെ ജേഷ്ഠസഹോദരനായ ശ്രീ മോഹൻലാലുമായ്‌ വിശദമായ ചർച്ചകൾക്ക്‌ ശേഷമാണു രാജികത്ത്‌ നൽകിയത്‌. രാജികത്ത്‌ സ്വീകരിച്ചാൽ അത്‌ രാജിയാണ്‌,പുറത്താക്കലല്ല' എന്നായിരുന്നു ദിലീപിന്‍റെ വാക്കുകള്‍. 

കോടതി തീർപ്പുണ്ടാകും വരെ സംഘടനയിലേക്ക് ഇല്ലെന്ന് നേരത്തെ കത്തു നൽകിയിരുന്നതായും ദിലീപ് വാര്‍ത്താ കുറിപ്പിലൂടെ വ്യക്തമാക്കി. തന്‍റെ പേരിൽ അമ്മയെ ആക്രമിക്കാൻ ശ്രമിച്ചെന്നും അമ്മ സംഘടനയെ ഇല്ലാതാക്കാൻ ശ്രമം ഉണ്ടായെന്നും ദിലീപ് അഭിപ്രായപ്പെട്ടു. അതേസമയം ദിലീപില്‍ നിന്ന് രാജി ചോദിച്ച് വാങ്ങിയെന്നാണ് അമ്മ പ്രസിഡന്‍റ് മോഹന്‍ലാല്‍ പറഞ്ഞിരുന്നത്. ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കിയെന്ന് എഴുതിക്കോളാനും ലാല്‍ പറഞ്ഞിരുന്നു.

ദിലീപിന്‍റെ രാജികത്ത്

''അമ്മ " എന്നസംഘടനയിൽ നിന്നുള്ള എന്റെ രാജികത്ത്‌ അമ്മയിലെ അംഗങ്ങൾക്കും,പൊതുജനങ്ങൾക്കും,എന്റെ പ്രിയപ്പെട്ട പ്രേക്ഷകർക്കും, എല്ലാവർക്കുമായ്‌ഞാൻ പങ്കുവയ്ക്കുകയാണ്‌,
അമ്മയുടെ എക്സിക്യൂട്ടിവിനു ശേഷവും ഈ കത്ത്‌ പുറത്ത്‌ വിടാത്തതുകൊണ്ടാണു ഇപ്പോൾ കത്ത്‌ പുറത്തുവിടുന്നത്‌. അമ്മയുടെ ബയലോപ്രകാരം എന്നെ പുറത്താക്കാൻ ജനറൽ ബോഡിയിൽ ഭൂരിപക്ഷമുണ്ടെങ്കിലേ കഴിയൂ എന്ന് ഉത്തമ ബോധ്യം എനിക്കുണ്ട്‌,പക്ഷെ എന്നെ കരുതി അമ്മ എന്ന സംഘടന തകർക്കപ്പെടാതിരിക്കാൻ വേണ്ടി ഞാൻ എന്റെ ജേഷ്ഠസഹോദരനായ ശ്രീ മോഹൻലാലുമായ്‌ വിശദമായ ചർച്ചകൾക്ക്‌ ശേഷമാണു രാജികത്ത്‌ നൽകിയത്‌. രാജികത്ത്‌ സ്വീകരിച്ചാൽ അത്‌ രാജിയാണ്‌,പുറത്താക്കലല്ല.
കത്തിന്റെ പൂർണ്ണരൂപം ചുവടെ,

 

Follow Us:
Download App:
  • android
  • ios