Asianet News MalayalamAsianet News Malayalam

യുവ ഉദ്യോഗസ്ഥരുടെ ആത്മവീര്യം കെടുത്തരുത് : ജസ്റ്റിസ് കെമാൽ പാഷ ന്യൂസ് അവറിൽ

ശ്രീറാം വെങ്കിട്ടരാമനടക്കമുള്ള ഉദ്യോഗസ്ഥരോട് ചെയ്തതും ഇപ്പോൾ ചൈത്ര തെരേസ ജോണിനോട് ചെയ്യുന്നതും പോലെയുള്ള നടപടികൾ യുവ ഓഫീസർമാരുടെ ആത്മാഭിമാനം ഇല്ലാതാക്കും

 

 

do not destroy the spirit of young civil servants justice kemal pasha
Author
Trivandrum, First Published Jan 27, 2019, 9:44 PM IST

സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിൽ റെയ്ഡ് നടത്തിയ ഡിസിപി ചൈത്ര തെരേസാ ജോണിനെ പിന്തുണട്ട് റിട്ടയർഡ് ജസ്റ്റിസ് കെമാൽ പാഷ. പാർട്ടി ഓഫീസിന് പ്രത്യേക പരിഗണനയില്ലെന്നും പ്രതികളെ അറസ്റ്റ് ചെയ്യാൻ ഉദ്യോഗസ്ഥർക്ക് അധികാരമുണ്ടെന്നും പറഞ്ഞ മുൻ ഹൈക്കോടതി ജസ്റ്റിസ് ഉദ്യോഗസ്ഥരുടെ ആത്മവീര്യം കെടുത്തുന്ന നടപടികൾ സർക്കാരുകളുടെ ഭാഗത്ത് നിന്നുണ്ടാകരുതെന്ന് അഭിപ്രായപ്പെട്ടു.

ശ്രീറാം വെങ്കിട്ടരാമനടക്കമുള്ള ഉദ്യോഗസ്ഥരോട് ചെയ്തതും ഇപ്പോൾ ചൈത്ര തെരേസ ജോണിനോട് ചെയ്യുന്നതും പോലെയുള്ള നടപടികൾ യുവ ഓഫീസർമാരുടെ ആത്മാഭിമാനം ഇല്ലാതാക്കുമെന്നും സത്യസന്ധരായ ഉദ്യോഗസ്ഥരെ എന്ത് വില കൊടുത്തും സംരക്ഷിക്കണമെന്നും പറഞ്ഞ കെമാൽ പാഷ പ്രതികൾ രാഷ്ട്രീയക്കാരാണെങ്കിൽ എന്തും ചെയ്യാമോ എന്നും ചോദിച്ചു.

Follow Us:
Download App:
  • android
  • ios