Asianet News MalayalamAsianet News Malayalam

പ്രോസിക്യൂട്ടറുടെ പ്രതിഷേധം, ജഡ്ജിയുടെ ഇറങ്ങിപ്പോക്ക്; മഹാരാജിനെ ഹാജരാക്കിയ കോടതിയില്‍ നാടകീയ രംഗങ്ങള്‍

കേരളം കേന്ദ്രീകരിച്ച് ആഞ്ഞൂറ് കോടിരൂപയുടെ കൊള്ളപ്പലിശ ഇടപാട് നടത്തിയ ചെന്നൈ സ്വദേശി മഹാരാജിനെ പത്തുദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. കസ്റ്റഡി അപേക്ഷ പണിഗണിക്കുന്നതിനിടെ തോപ്പുംപടി കോടതിയിൽ നാടകീയ രംഗങ്ങൾ അരങ്ങേറി. തനിക്ക് പറയാനുള്ളത് കേൾക്കണം എന്ന പ്രോസിക്യുട്ടറുടെ അപേക്ഷ തോപ്പുംപടി മജിസ്‌ട്രേട് തള്ളി. തുടര്‍ന്നും സർക്കാർ അഭിഭാഷകൻ സംസാരിച്ചതോടെ മജിസ്‌ട്രേട് കോടതി നിർത്തിവച്ചു ചേംബറിലേക്ക് പോയി.

dramatic scenes while considering bail plea of blade banker maharaja
Author
Thoppumpady, First Published Oct 1, 2018, 12:15 PM IST

കൊച്ചി: കേരളം കേന്ദ്രീകരിച്ച് ആഞ്ഞൂറ് കോടിരൂപയുടെ കൊള്ളപ്പലിശ ഇടപാട് നടത്തിയ ചെന്നൈ സ്വദേശി മഹാരാജിനെ പത്തുദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. കസ്റ്റഡി അപേക്ഷ പണിഗണിക്കുന്നതിനിടെ തോപ്പുംപടി കോടതിയിൽ നാടകീയ രംഗങ്ങൾ അരങ്ങേറി. തനിക്ക് പറയാനുള്ളത് കേൾക്കണം എന്ന പ്രോസിക്യുട്ടറുടെ അപേക്ഷ തോപ്പുംപടി മജിസ്‌ട്രേട് തള്ളി. തുടര്‍ന്നും സർക്കാർ അഭിഭാഷകൻ സംസാരിച്ചതോടെ മജിസ്‌ട്രേട് കോടതി നിർത്തിവച്ചു ചേംബറിലേക്ക് പോയി.

തമിഴ്നാട്ടിലെ വിരുതാംപാക്കത്ത് നിന്നും പള്ളുരുത്തി സിഐയും സംഘവും കസ്റ്റഡിയിൽ എടുത്ത മഹാരാജയെ ഇന്നലെ തോപ്പുംപടി മജിസ്‌ട്രേട് ജാമ്യത്തിൽ വിട്ടിരുന്നു. പോലീസ് ന്റെ കസ്റ്റഡി അപേഷ പരിഗണിക്കുമ്പോൾ കോടതിയിൽ ഹാജരാകാനായിരുന്നു നിർദേശം നല്കിയത്. രാവിലെ കേസ് പരിഗണിച്ച കോടതി പത്തു ദിവസം കസ്റ്റഡി അനുവദിച്ചു. മൂന്നു ദിവസം കസ്റ്റഡിയിൽ വയ്‌ക്കേണ്ട ആവശ്യമേ ഉള്ളു എന്ന പ്രതിഭാഗം വാദം നിരാകരിച്ചാണ് പത്തു ദിവസം പോലീസ് കസ്റ്റഡി യിൽ വിട്ടത്. തനിക്ക് പറയാനുള്ളത് കൂടി കേൾക്കണമെന്ന് സർക്കാർ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. പ്രോസിക്യുഷന്റെ അവശ്യ പ്രകാരം കസ്റ്റഡി അനുവദിച്ചതിനാൽ തുടർ വാദം അനുവദിക്കാനാവില്ലെന്ന് മജിസ്‌ട്രേട് വ്യക്തമാക്കി. വിശദ വാദം ഈ ഘട്ടത്തിൽ ആവില്ല. എന്നാൽ വലിയ മാനങ്ങളുള്ള തട്ടിപ്പാണെന്നും സർക്കാർ ഭാഗം കേൾക്കണമെന്നും പ്രോസിക്യുട്ടർ അവർത്തിച്ചു്. കോടതിയെ തന്റെ പ്രതിഷേധം അറിയിക്കുകയും ചെയ്തു. ഇതോടെ മജിസ്‌ട്രേട് കോടതി നടപടികൾ നിർത്തിവച്ചു ചേമ്പറിലേക്ക് പോവുകയായിരുന്നു

തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലായി 500 കോടിരൂപയുടെ കൊള്ളപ്പണ ഇടപാട് നടത്തി എന്നാണ് മഹാരാജെയ്ക്കെതിരായ കേസ്. സംഘത്തിന്‍റെ വലയിൽപെട്ട കൊച്ചി സ്വദേശി ഫിലിപ് ജേക്കബ് എന്നയാളുടെ പരാതിയാണ് അറസ്റ്റ്. ആദ്യ അന്വേഷണത്തിൽ തമിഴ്നാട് സ്വദേശികളായ ഇസ്ക് മുത്ത്, ചിറ്റരശ്,രാജ്കുമാർ എന്നിവർ പിടിയിലായി. ഇവർ നൽയകിയ മൊഴിയാണ് മഹാരാജയെ കൊള്ളപ്പലിശക്കാരനിലേക്ക് അന്വേഷണം എത്തിച്ചത്. തമിഴ് നാട്ടിലെത്തിയ പോലീസ് സംഘം സാഹസികമായിട്ടായിരുന്നു മഹാരാജയെ പിടികൂടിയത്.
 

Follow Us:
Download App:
  • android
  • ios