തിരുവനന്തപുരം: അറിവ് സമ്പാദിക്കലാകണം ജീവിതത്തിന്‍റെ പ്രധാന ലക്ഷ്യമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. സാമൂഹ്യ പ്രതിബദ്ധതയുള്ള മാനേജ്മെന്‍റ് വൈദഗ്‍ധ്യമാണ് രാഷ്ട്രപുരോഗതിക്ക് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

ടികെഎം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റിന്‍റെ വാര്‍ഷികാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവര്‍ണര്‍.  രാഷ്ട്രീയസാംസ്കാരിക നേതാക്കള്‍,  പൂര്‍വ്വവിദ്യാര്‍ത്ഥികള്‍, വ്യവസായ പ്രമുഖര്‍, മാനേജ്മെന്‍റ്  വിദഗ്‍ധര്‍, സംരംഭകര്‍, സര്‍ക്കാര്‍ സംരംഭകര്‍ എന്നിവരെ ഉള്‍പ്പെടുത്തി നടത്തുന്ന ഇരുപത്തിയഞ്ചിന പദ്ധതികളുടെ പ്രഖ്യാപനവും ചടങ്ങില്‍ നടന്നു.