Asianet News MalayalamAsianet News Malayalam

വീട്ടുചെലവിനായി അണ്ഡം വില്‍പിച്ചു; എതിര്‍ത്തപ്പോള്‍ മര്‍ദ്ദനം; ഭര്‍ത്താവിനെതിരെ പരാതിയുമായി ഭാര്യ

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പഠാനെതിരെയും ബന്ധുക്കൾക്കെതിരെയും പോലീസ് കേസെടുത്തു. അണ്ഡം വില്‍ക്കുന്നത് എതിര്‍ത്തതോടെ 
ഭര്‍ത്താവ് ഉപദ്രവിക്കുകയും തനിക്ക് അറിയാത്ത ഭാഷയിൽ വിവാഹ ബന്ധം വേർപ്പെടുത്തുന്നതിനുള്ള രേഖകളിൽ കഴിഞ്ഞമാസം ഒപ്പിടുവിച്ചെന്നും പരാതിയിൽ പറയുന്നു

Husband forces wife to sell her eggs wife register domestic violence
Author
Ahmedabad, First Published Aug 9, 2018, 3:46 PM IST

അഹമ്മദാബാദ്: വീട്ടുചെലവ് നടത്താന്‍ അണ്ഡം വില്‍ക്കാന്‍ പ്രേരിപ്പിച്ച ഭര്‍ത്താവിനെതിരെ ഗാർഹിക പീഡനത്തിന് കേസ് നൽകി ഭാര്യ. അഹമ്മദാബാദില്‍ ജീവിക്കുന്ന ഒമാന്‍ സ്വദേശിയായ ഫറാസ് പത്താന്‍  എന്ന വനിതയാണ് ഭര്‍ത്താവിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്.  ഭര്‍ത്താവ് ജോലി ചെയ്ത് കുടുംബം പോറ്റാന്‍ പോലും തയ്യാറല്ലെന്നും ബന്ധുക്കളില്‍ നിന്നും വീട്ടുചെലവിന് പണം ആവശ്യപ്പെടാന്‍ നിര്‍ബന്ധിച്ച് തന്നെ മര്‍ദ്ദിക്കാറുണ്ടെന്നും യുവതി വിശദമാക്കുന്നു.

ഇരുപത്താറു വയസുള്ള എന്ന അഫ്സല്‍ഖാന്‍ പത്താന്‍ എന്ന യുവാവിനെ 2010 ലാണ് യുവതി വിവാഹം ചെയ്യുന്നത്. തൊഴില്‍രഹിതനാണെന്ന വസ്തുത യുവതിയില്‍ നിന്ന് മറച്ച് വച്ച  ഭര്‍ത്താവ് അമ്മയുടെ കയ്യില്‍ നിന്ന് പണം വാങ്ങിയായിരുന്നു, കുടുംബത്തിലെ ചെലവുകള്‍ നടത്തിയിരുന്നത്. എന്നാല്‍ 2016 ല്‍ അമ്മയുടെ മരണത്തോടെ കുടുംബം കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലായി. പിന്നീട് പലരില്‍ നിന്നുമായി പണം കടം വാങ്ങി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ യുവാവ് പണത്തിനായി അണ്ഡം വില്‍ക്കാന്‍ ഭാര്യയെ നിര്‍ബന്ധിക്കുകയായിരുന്നു.

അജ്മീര്‍, ഉദയ്പൂര്‍, വഡോദര എന്നിവിടങ്ങളില്‍ എത്തിച്ച നിര്‍ബന്ധിച്ചും മര്‍ദ്ദിച്ചും അണ്ഡം വില്‍ക്കാന്‍ ഭര്‍ത്താവ് പ്രേരിപ്പിച്ചെന്ന് ഭാര്യ പരാതിയില്‍ ആരോപിക്കുന്നു. പലപ്പോഴായുള്ള അണ്ഡദാനത്തിന് ശേഷം തളര്‍ച്ച പോലും പരിഗണിക്കാതെയായിരുന്നു ഭര്‍ത്താവിന്റെ പെരുമാറ്റമെന്നും ഭാര്യ ആരോപിക്കുന്നു. രാജസ്ഥാനില്‍ എത്തി അണ്ഡം വില്‍ക്കണമെന്ന ആവശ്യം നിഷേധിച്ചതോടെ ക്രൂരമായ മര്‍ദ്ദനം ആരംഭിച്ചെന്നും ഭാര്യ ആരോപിക്കുന്നു.  

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പഠാനെതിരെയും ബന്ധുക്കൾക്കെതിരെയും പോലീസ് കേസെടുത്തു. അണ്ഡം വില്‍ക്കുന്നത് എതിര്‍ത്തതോടെ 
ഭര്‍ത്താവ് ഉപദ്രവിക്കുകയും തനിക്ക് അറിയാത്ത ഭാഷയിൽ വിവാഹ ബന്ധം വേർപ്പെടുത്തുന്നതിനുള്ള രേഖകളിൽ കഴിഞ്ഞമാസം ഒപ്പിടുവിച്ചെന്നും പരാതിയിൽ പറയുന്നു.  2010ൽ വിവാഹിതരായ ദമ്പതികൾക്ക് രണ്ട് കുട്ടികളുണ്ട്.

Follow Us:
Download App:
  • android
  • ios