Asianet News MalayalamAsianet News Malayalam

പത്തനംതിട്ട ചെങ്ങന്നൂര്‍ മേഖലയിലേക്ക് 156 അംഗ കരസേന എൻ ഡി ആർ എഫ് സംഘം

നിലവിൽ നേവിയുടെ ഒരു സംഘവും നീണ്ടകരയിൽ നിന്നെത്തിച്ച മത്സ്യ തൊഴിലാളി ബോട്ടുകളും ഫയർഫോഴ്സും രക്ഷാപ്രവർത്തനം തുടരുന്നുണ്ട്. എല്ലാവരേയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനാണ് നിർദ്ദേശം. ആരും പരിഭ്രാന്തരാകരുത്

indian army ndr in pathanamthitta
Author
Thiruvananthapuram, First Published Aug 16, 2018, 12:34 AM IST

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലേക്കും ചെങ്ങന്നൂരിലേക്കുമുള്ള 156 അംഗ കരസേന- എൻ ഡി ആർ എഫ് സംഘം തിരുവനന്തപുരത്തു നിന്നും പുറപ്പെട്ടിട്ടുണ്ട്.

25 ബോട്ടുകളുമായാണ് സേനാ വിഭാഗം എത്തുന്നത്. ഈ സംഘം പത്തനംതിട്ടയിൽ എത്തുന്നതോടെ രക്ഷാപ്രവർത്തനം കൂടുതൽ സജീവമാകും.

നിലവിൽ നേവിയുടെ ഒരു സംഘവും നീണ്ടകരയിൽ നിന്നെത്തിച്ച മത്സ്യ തൊഴിലാളി ബോട്ടുകളും ഫയർഫോഴ്സും രക്ഷാപ്രവർത്തനം തുടരുന്നുണ്ട്. എല്ലാവരേയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനാണ് നിർദ്ദേശം. ആരും പരിഭ്രാന്തരാകരുത്.

Follow Us:
Download App:
  • android
  • ios