Asianet News MalayalamAsianet News Malayalam

അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം; ഈ വര്‍ഷം മരിച്ചത് ആകെ പന്ത്രണ്ട് കുഞ്ഞുങ്ങള്‍

ജന്മനാ ഹൃദയത്തിന് പ്രശ്‌നമുണ്ടായിരുന്ന കുഞ്ഞ് ഏറെ നാളായി ചികിത്സയിലായിരുന്നു. കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ നിന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് കുഞ്ഞ് മരിച്ചത്

infant death reported again at attappadi
Author
Attappadi, First Published Nov 27, 2018, 11:12 PM IST

പാലക്കാട്: അട്ടപ്പാടിയില്‍ ഹൃദ്രോഗത്തെ തുടര്‍ന്ന് നാലുമാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു. സ്വര്‍ണ്ണഗദ്ദ ഊരിലെ ശിവകാമി- അയ്യപ്പന്‍ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. ഇതോടെ ഈ വര്‍ഷം മാത്രം അട്ടപ്പാടിയില്‍ മരിച്ച കുഞ്ഞുങ്ങളുടെ എണ്ണം പന്ത്രണ്ടായി. 

ജന്മനാ ഹൃദയത്തിന് പ്രശ്‌നമുണ്ടായിരുന്ന കുഞ്ഞ് ഏറെ നാളായി ചികിത്സയിലായിരുന്നു. കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ നിന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് കുഞ്ഞ് മരിച്ചത്. 

ശിശുമരണങ്ങള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ വിഷയത്തെ കുറിച്ച് പഠിക്കാന്‍ സമിതിയെ നിയോഗിക്കാന്‍ തീരുമാനിച്ച് ദിവസങ്ങള്‍ക്കകമാണ് വീണ്ടും ഒരു മരണം കൂടി സംഭവിച്ചിരിക്കുന്നത്. അട്ടപ്പാടിയുടെ ചുമതലയുള്ള ഒറ്റപ്പാലം സബ് കളക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗമാണ് സമിതിയെ നിയോഗിക്കാന്‍ തീരുമാനിച്ചിരുന്നത്. ആദിവാസി കുഞ്ഞുങ്ങളുടെ പരിപാലനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സമിതി വിലയിരുത്തണമെന്നായിരുന്നു യോഗതീരുമാനം.

Follow Us:
Download App:
  • android
  • ios