ബെംഗളൂരു: ദക്ഷിണേന്ത്യന്‍ നടി രശ്മിക മന്ദാനയുടെ വീട്ടില്‍ ഇന്‍കം ടാക്സ് ഉദ്യോഗസ്ഥരുടെ റെയ്ഡ്. വ്യാഴാഴ്ച് രാത്രി ഏഴരയോടെയാണ് ഉദ്യോഗസ്ഥര്‍ നടിയുടെ കൊടകിലെ എത്തിയത്. ഈ സമയം നടി വീട്ടിലുണ്ടായിരുന്നില്ല. രേഖകള്‍ പരിശോധിച്ച ഉദ്യോഗസ്ഥര്‍ നടിയുടെ അച്ഛനെ ചോദ്യം ചെയ്തു. നടിയുടെ നിക്ഷേപത്തെ കുറിച്ചായിരുന്നു ഉദ്യോഗസ്ഥരുടെ ചോദ്യം. ബിട്ടന്‍ഗലയില്‍ അന്താരാഷ്ട്ര സ്കൂളും പെട്രോള്‍ പമ്പും തുടങ്ങാനുള്ള നടിയുടെ പദ്ധതിയെക്കുറിച്ചും ഉദ്യോഗസ്ഥര്‍ ചോദ്യങ്ങള്‍ ഉന്നയിച്ചു. പത്തോളം വരുന്ന ഉദ്യോഗസ്ഥര്‍ റെയ്ഡിനെത്തി.

രശ്മിക മന്ദാന

സര്‍ക്കാര്‍ വാഹനം ഒഴിവാക്കി ടാക്സിയിലാണ് ഉദ്യോഗസ്ഥര്‍ എത്തിയത്. കന്നഡ, തെലുഗു സിനിമയിലെ സൂപ്പര്‍ താരമാണ് രശ്മിക. സൂപ്പര്‍ താരം മഹേഷ് ബാബുവുമൊത്തുള്ള രശ്മികയുടെ പുതിയ ചിത്രം സരിലേരു നീകെവരു ജനുവരി 11നാണ് റിലീസ് ചെയ്തത്. വിജയ് ദേവരകൊണ്ടെ നായകനായ ഗീതാഗോവിന്ദം, ഡിയര്‍ കോമ്രേഡ് എന്നീ ചിത്രങ്ങളിലും രശ്മികയായിരുന്നു നായിക.