തിരുവനന്തപുരം: ശബരിമലയിൽ സുഖമമായി ദർശനം നടത്താനുള്ള സൗകര്യങ്ങൾ ഒരുക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അക്രമകാരികളെ സന്നിധാനത്ത് പ്രവേശിപ്പിക്കില്ല. ദേവസ്വം ബോർഡ് കമ്മീഷണറോട് പ്രസിഡന്റ് വിശദീകരണം ചോദിച്ചുവെന്ന് മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും കടകംപള്ളി പറഞ്ഞു. 

ദേവസ്വം ബോർഡിൽ ഉണ്ടായത് അനാവശ്യ വിവാദമാണ്. വിശദീകരണം എന്ന വാക്ക് തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു. കമ്മീഷണറോട് കോടതിയിൽ എന്താണ് സംഭവിച്ചതെന്ന് ചോദിക്കുക മാത്രമാണ് ചെയ്തതെന്നും മന്ത്രി പറഞ്ഞു.