Asianet News MalayalamAsianet News Malayalam

'തലീത്ത കുമി സുനിൽ'; കായിക മേളയിലെ താരമായ പുല്ലൂരാംപാറക്കാരിയുടെ പേരിന് പിന്നില്‍

ജൂനിയർ പെൺകുട്ടികളുടെ ജാവലിൻ ത്രോ ഫലം പ്രഖ്യാപിച്ചപ്പോൾ സ്റ്റേഡിയത്തിലുള്ള കാണികൾ തിരഞ്ഞത് തലീത്ത എന്ന പേരിന്റെ ഉടമയെയായിരുന്നു. മേളയിൽ മറ്റ് സംസ്ഥാനങ്ങളിലെ താരങ്ങളും പങ്കെടുക്കുന്നതിനാൽ മറുനാട്ടുകാരിയാകുമെന്നാണ് ആളുകൾ കരുതിയത്. 

Kerala State Schools Athletics Championships thaleetha kummi sunil
Author
Thiruvananthapuram, First Published Oct 27, 2018, 9:06 AM IST

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേളയിൽ തലീത്ത തിളങ്ങുന്നത് മികച്ച പ്രകടനം കൊണ്ട് മാത്രമല്ല, സ്വന്തം പേരിന്റെ വ്യത്യസ്തത കൊണ്ടുമാണ്. ജൂനിയർ പെൺകുട്ടികളുടെ ജാവലിൻ ത്രോയിൽ സ്വർണ്ണ മെഡൽ ജേതാവാണ് കോഴിക്കോട് പുല്ലൂരാംപാറ സ്കൂളിൽ നിന്നുള്ള തലീത്ത കുമി സുനിൽ.

ജൂനിയർ പെൺകുട്ടികളുടെ ജാവലിൻ ത്രോ റിസൾട്ട് പ്രഖ്യാപിച്ചപ്പോൾ സ്റ്റേഡിയത്തിലുള്ള കാണികൾ തിരഞ്ഞത് തലീത്ത എന്ന പേരിന്റെ ഉടമയെയായിരുന്നു. മേളയിൽ മറ്റ് സംസ്ഥാനങ്ങളിലെ താരങ്ങളും പങ്കെടുക്കുന്നതിനാൽ മറുനാട്ടുകാരിയാകുമെന്നാണ് ആളുകൾ കരുതിയത്. പിന്നീട് തലീത്തയെ അന്വേഷിച്ചെത്തിയപ്പോഴാണ് കാര്യം പിടികിട്ടിയത്. ആള് മലയാളി തന്നെയാണ്.  

ബാലികേ എഴുന്നേൽക്കൂ എന്നാണ് തലീത്ത എന്ന വാക്കിന്റെ അർത്ഥം. ബൈബിളിൽ നിന്ന് തലീത്തയുടെ അച്ഛനാണ് പേര് തെരഞ്ഞെടുത്തത്. ഷോട്ട് പുട്ടി, ഹാമർ ത്രോ എന്നീ ഇനങ്ങളിളാണ് തലീത്ത മത്സരിക്കുന്നത്. സ്റ്റേഡിയത്തിൽ ഇനിയും തന്റെ പേര് ഉച്ചത്തിൽ മുഴങ്ങുമെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് തലീത്ത. 
 

Follow Us:
Download App:
  • android
  • ios