Asianet News MalayalamAsianet News Malayalam

തൃശൂരും പാലക്കാടും കോഴിക്കോടും ഇടുക്കിയിലും ഉരുൾപൊട്ടൽ; റെഡ് അലര്‍ട്ട് തുടരുന്നു

കേരളത്തെ തകർത്തെറിഞ്ഞ് പേമാരിയും പ്രളയവും തുടരുകയാണ്. ഞായറാഴ്ച വരെ മഴ തുടരാനിടയുള്ള സാഹചര്യത്തിൽ സംസ്ഥാനമൊട്ടാകെ അതീവ ജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. സംസ്ഥാനത്ത് റെഡ് അലര്‍ട്ട് തുടരുകയാണ്. തൃശൂര്‍, പാലക്കാട് , കോഴിക്കോട്, ഇടുക്കി ജില്ലകളില്‍ വീണ്ടും ഉരുള്‍പൊട്ടലുണ്ടായി. 

land slide in four districts again red alert countinues
Author
Trivandrum, First Published Aug 16, 2018, 8:34 AM IST

തിരുവനന്തപുരം: കേരളത്തെ തകർത്തെറിഞ്ഞ് പേമാരിയും പ്രളയവും തുടരുകയാണ്. ഞായറാഴ്ച വരെ മഴ തുടരാനിടയുള്ള സാഹചര്യത്തിൽ സംസ്ഥാനമൊട്ടാകെ അതീവ ജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. സംസ്ഥാനത്ത് റെഡ് അലര്‍ട്ട് തുടരുകയാണ്. തൃശൂര്‍, പാലക്കാട് , കോഴിക്കോട്, ഇടുക്കി ജില്ലകളില്‍ വീണ്ടും ഉരുള്‍പൊട്ടലുണ്ടായി. 

പാലക്കാട് ആലത്തൂർ വീഴുമലയിൽ ഉരുൾപൊട്ടി. കൽപിനിയിൽ വീടുതകർന്ന് ഒരു കുട്ടി മരിച്ചു . കോഴിക്കോട് തിരുവമ്പാടിയിലും മുക്കത്തും ഉരുൾപൊട്ടലുണ്ടായി. തൃശ്ശൂർ പൂമലയിൽ മണ്ണിടിച്ചിലിൽ വീടുതകർന്ന് രണ്ടു പേര്‍ മരിച്ചു. തൃശ്ശൂർ വെറ്റിലപ്പാറയിൽ ഉരുൾപൊട്ടലിൽ ഒരാള്‍ മരിച്ചു. തീക്കോയി വെള്ളികുളം ടൗണില്‍ ഉരുള്‍പൊട്ടലില്‍ നാലുപേര്‍ മരിച്ചു . അതീവ ഗുരുതര സാഹചര്യമാണെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. സംസ്ഥാനത്ത് മഴക്കെടുതിയില്‍ 41 പേര്‍ മരിച്ചു. ഇന്ന് മാത്രം എട്ട് പേര്‍ മരിച്ചു. 

പമ്പയിലെ വെള്ളപ്പൊക്കത്തെ തുടർന്ന് ആയിരക്കണക്കിന് പേർ ഒറ്റപ്പെട്ടതോടെ പത്തനംതിട്ടയിൽ സ്ഥിതി അതീവ ഗുരുതരമാണ്. ഇവരെ രക്ഷിക്കാൻ സൈന്യം രംഗത്തിറങ്ങിയിട്ടുണ്ട്. ഭക്ഷണവും വെളിച്ചവും ഇല്ലാത്ത അവസ്ഥയിലാണ് ജനം. പെരിയാറിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ആലുവ വഴിയുള്ള ട്രെയിൻ ഗതാഗതം നിർത്തിവച്ചു. വടക്കൻ കേരളത്തിൽ മഴ ശക്തമായി തുടരുകയാണ്.

തൃശൂർ, കോഴിക്കോട്, പാലക്കാട്,കോട്ടയം, ഇടുക്കി ജില്ലകളിൽ ഉരുൾപൊട്ടലുണ്ടായി. പലയിടത്തും വ്യാപകമായ മണ്ണിടിച്ചിലാണ്. പെരിങ്ങൽക്കുത്ത് ഡാം നിറഞ്ഞതോടെ ചാലക്കുടിപ്പുഴയിലും ജലനിരപ്പുയർന്നു. ഭവാനിയും ഭാരതപ്പുഴയും കരകവിഞ്ഞതോടെ അട്ടപ്പാടി, തൃത്താല മേഖലകളിൽ വെള്ളപ്പൊക്കം രൂക്ഷം ആണ്. വയനാടും മൂന്നാറും ഇപ്പോഴും ഒറ്റപ്പെട്ട സ്ഥിതിയാണ്. 

Follow Us:
Download App:
  • android
  • ios