ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ ബിജെപി തയ്യാറെടുപ്പ് തുടങ്ങി. ലോക്‍സഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക സമിതിയുടെ അദ്ധ്യക്ഷൻ രാജ്നാഥ് സിംഗിനെ ചുമതലപ്പെടുത്തി. അൽഫോൺസ് കണ്ണന്താനവും സമിതിയിലുണ്ട്. അരുൺ ജയ്റ്റ്ലിയാണ് പ്രചാരണ സമിതി അദ്ധ്യക്ഷൻ. രാജീവ് ചന്ദ്രശേഖര്‍ എം പിയും പ്രചാരണ സമിതിയിലുണ്ട്.

സാമൂഹ്യസംഘടനകളുടെ ഏകോപന സമിതി അദ്ധ്യക്ഷനായി നിതിൻ ഗഡ്കരിയെ നിയമിച്ചു. പ്രചരണ സാമഗ്രികളും ബുക്ക്‍ലറ്റുകളും തയ്യാറാക്കാനുള്ള സമിതി സുഷമാ സ്വരാജ് നയിക്കും. ആർ ബാലശങ്കർ സമിതി അംഗമാണ്. രവിശങ്കർ പ്രസാദാണ് മാധ്യമ സമിതി അദ്ധ്യക്ഷൻ.