ചിന്ദ്‌വാര : പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയ  പോലീസുകാരനെ പ്രതിയുടെ ബന്ധുക്കള്‍ തല്ലിക്കൊന്നു. മധ്യപ്രദേശില്‍ ചിന്ദ്‌വാര ജില്ലയിലാണ് പ്രതിയുടെ ബന്ധുക്കള്‍ ചേര്‍ന്ന് ആക്രമിച്ച പോലീസുകാരന്‍ കൊല്ലപ്പെട്ടത്.  ഉമ്ന്‍റത് പോലീസ് സ്‌റ്റേഷനിലെ എഎസ്‌ഐ ദേവ്ചന്ദ് നാഗിലാണ് പിടികിട്ടാപ്പുള്ളിയുടെ  ബന്ധുക്കളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 

പിടികിട്ടാപ്പുള്ളിയായ ജോഹ്‌രി ലാലിനായുള്ള അറസ്റ്റുവാറണ്ടുമായാണ് ജാമുനിയ ജേതു ഗ്രാമത്തിലേക്ക് അനില്‍ കുമാര്‍ എന്ന പോലീസുകാരനുമൊപ്പമാണ് ദേവ്ചന്ദ് എത്തിയത്. പ്രതിക്കായുള്ള തിരച്ചിലിനിടെ പോലീസുകാര്‍ക്കെതിരെ വടികളും മാരകായുധങ്ങളുമായി  12 ഓളം വരുന്ന സംഘം ആക്രമിക്കാനായി പാഞ്ഞടുക്കുകയായിരുന്നു. 

ആക്രമത്തിനിടെ കോണ്‍സ്റ്റബിള്‍ ഓടിരക്ഷപ്പെട്ടു. എഎസ്‌ഐ അക്രമിസംഘംത്തിശന്റ പിടിയില്‍ പെടുകയായിരുന്നു. ദേവ്ചന്ദിനെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. കൊലപാതകസംഘത്തിനായുള്ള അന്വേഷണം പോലീസ് ആരംഭിച്ചു.