Asianet News MalayalamAsianet News Malayalam

മ​നി​തിയുടെ മലകയറ്റം നടന്നില്ല; സര്‍ക്കാറിനെ പരിഹസിച്ച് വിടി ബലറാം

മൂ​ന്നു മാ​സ​മാ​യി കേ​ര​ളം ക​ണ്ടു ബോ​റ​ടി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ഈ ​ക​പ​ട​നാ​ട​ക​ങ്ങ​ൾ​ക്ക് ഒ​രു തീ​രു​മാ​ന​മാ​യേ​നെ എ​ന്നാ​യി​രു​ന്നു ബ​ൽ​റാ​മി​ന്‍റെ പോ​സ്റ്റ്

manithi attempt to enter sabarimala; vt balram slash state govt
Author
Kerala, First Published Dec 23, 2018, 7:20 PM IST

കോ​ട്ട​യം: ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​നെ​ത്തി​യ മ​നി​തി സം​ഘം മ​ല ക​യ​റാ​ൻ ക​ഴി​യാ​തെ മ​ട​ങ്ങി​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​മ​ർ​ശ​ന​വു​മാ​യി വി.​ടി.​ബ​ൽ​റാം എം​എ​ൽ​എ. വ​നി​താ മ​തി​ലി​നു പ​ക​രം നി​ല​യ്ക്ക​ൽ മു​ത​ൽ സ​ന്നി​ധാ​നം വ​രെ​യാ​യി​രു​ന്നു മ​തി​ൽ കെ​ട്ടേ​ണ്ടി​യി​രു​ന്ന​തെ​ന്ന് ബ​ൽ​റാം ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. 

കാ​സ​ർ​കോ​ഡ് മു​ത​ൽ തി​രു​വ​ന​ന്ത​പു​രം വ​രെ 600 കി​ലോ​മീ​റ്റ​ർ മ​തി​ല് കെ​ട്ടു​ന്ന​തി​നു പ​ക​രം, നി​ല​യ്ക്ക​ൽ മു​ത​ൽ സ​ന്നി​ധാ​നം വ​രെ​യു​ള്ള 20 കി​ലോ​മീ​റ്റ​റി​ൽ ര​ണ്ടു വ​രി​യാ​യി മ​തി​ൽ കെ​ട്ടി അ​തി​ന്‍റെ ന​ടു​വി​ലൂ​ടെ മ​നീ​തി​ക്കാ​രെ ക​ട​ത്തി​വി​ട്ടി​രു​ന്നെ​ങ്കി​ൽ മൂ​ന്നു മാ​സ​മാ​യി കേ​ര​ളം ക​ണ്ടു ബോ​റ​ടി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ഈ ​ക​പ​ട​നാ​ട​ക​ങ്ങ​ൾ​ക്ക് ഒ​രു തീ​രു​മാ​ന​മാ​യേ​നെ എ​ന്നാ​യി​രു​ന്നു ബ​ൽ​റാ​മി​ന്‍റെ പോ​സ്റ്റ്. 

ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​നെ​ത്തി​യ മ​നി​തി സം​ഘ​ത്തി​നു പ​ന്ത്ര​ണ്ട് മ​ണി​ക്കൂ​ർ നീ​ണ്ടു​നി​ന്ന അ​നി​ശ്ചി​ത​ത്വ​ങ്ങ​ൾ​ക്കു ശേ​ഷം നാ​ട്ടി​ലേ​ക്കു മ​ട​ങ്ങേ​ണ്ടി​വ​ന്നി​രു​ന്നു. പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ സം​ഘ​വും പോ​ലീ​സും ത​മ്മി​ൽ പ​മ്പയില്‍ ന​ട​ന്ന ച​ർ​ച്ച​ക​ൾ​ക്കു​ശേ​ഷ​മാ​യി​രു​ന്നു മ​ട​ക്കം.

Follow Us:
Download App:
  • android
  • ios