Asianet News MalayalamAsianet News Malayalam

ഒരു മന്ത്രി വിളിച്ചാൽ ഫോണെടുക്കുന്നില്ല, വിളിക്കുന്നത് നാടിൻ്റെ കാര്യങ്ങൾക്കാണ്; പരാതിയുമായി യു പ്രതിഭ

വ്യക്തിപരമായ കാര്യങ്ങൾ പറയാനല്ല വിളിക്കുന്നത് എന്ന് ആ മന്ത്രി മനസിലാക്കണമെന്ന് പ്രതിഭ ആവശ്യപ്പെട്ടു. ഫോൺ എടുക്കാത്ത മന്ത്രി ആരെന്ന് എംഎൽഎ പ്രസംഗത്തിൽ പറഞ്ഞില്ല.

mla u pratibha complains that one minister in pinarayi cabinet is not picking up phone calls
Author
Trivandrum, First Published Sep 14, 2021, 1:48 PM IST

തിരുവനന്തപുരം: പല തവണ വിളിച്ചാലും തനിക്ക് അടുപ്പം ഉള്ള ഒരു മന്ത്രി ഫോൺ എടുക്കുന്നില്ല എന്ന് കായംകുളത്ത് നിന്നുള്ള ഇടത് എംഎൽഎ യു പ്രതിഭ. പൊതു ചടങ്ങിൽ മന്ത്രി വി ശിവൻകുട്ടിയെ സാക്ഷി നിർത്തിയായിരുന്നു എംഎൽഎയുടെ പരാതി. എപ്പോൾ വിളിച്ചാലും തിരിച്ചു വിളിക്കുന്ന മന്ത്രിയാണ് വി ശിവൻകുട്ടിയെന്നും അതിന് നന്ദിയുണ്ടെന്നും എംഎൽഎ പറഞ്ഞു. പക്ഷേ മറ്റൊരു മന്ത്രി പലതവണ വിളിച്ചിട്ടും ഫോൺ എടുക്കുന്നില്ലെന്നാണ് പരാതി. 

വ്യക്തിപരമായ കാര്യങ്ങൾ പറയാനല്ല വിളിക്കുന്നത് എന്ന് ആ മന്ത്രി മനസിലാക്കണമെന്ന് പ്രതിഭ ആവശ്യപ്പെട്ടു. ഫോൺ എടുക്കാത്ത മന്ത്രി ആരെന്ന് എംഎൽഎ പ്രസംഗത്തിൽ പറഞ്ഞില്ല. പൊതുചടങ്ങിൽ ആയിരുന്നു എംഎൽഎയുടെ പ്രതികരണം. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

 

 

Follow Us:
Download App:
  • android
  • ios