ബ്രഹ്മാണ്ഡ ചിത്രം പ്രഖ്യാപനത്തിലൊതുങ്ങും; രണ്ടാമൂഴം തിരക്കഥ തിരിച്ചുവാങ്ങാന്‍ എം.ടി

ഏറെക്കാലത്തെ അധ്വാനത്തില്‍ പൂര്‍ത്തിയാക്കിയ 'രണ്ടാമൂഴം' തിരക്കഥ സിനിമയാക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ ആത്മാര്‍ത്ഥ കാട്ടുന്നില്ലെന്നാരോപിച്ച് സിനിമയില്‍ നിന്ന് പിന്‍വാങ്ങാനൊരുങ്ങി എം.ടി വാസുദേവന്‍ നായര്‍. തിരക്കഥ നല്‍കി നാലുകൊല്ലമായിട്ടും പ്രാരംഭ നടപടി പോലും തുടങ്ങാത്ത സാഹചര്യത്തിലാണ് സംവിധായകന്‍ ശ്രീകുമാര്‍മേനോനെ എതിര്‍കക്ഷിയാക്കി കോഴിക്കോട് മുന്‍സിഫ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
 

Video Top Stories