Asianet News MalayalamAsianet News Malayalam

പുറമെ നിന്നുള്ള മുസ്ലിങ്ങളെ ആവശ്യമുള്ളത് ഇന്ത്യയിലെ രാഷ്ട്രീയക്കാർക്ക് : തസ്ലീമാ നസ്റീന്‍


അതിര്‍ത്തിക്ക് പുറമെ നിന്നുള്ള മുസ്ലിങ്ങളെ ആവശ്യമുള്ളത് ഇന്ത്യയിലെ രാഷ്ട്രീയക്കാർക്ക് എന്ന് തുറന്നടിച്ച് തസ്ലീമാ നസ്റീന്‍.

Muslims do not need India  For Indian politicians Taslima Nasreen
Author
West Bengal, First Published Aug 2, 2018, 1:37 AM IST

അഭയാര്‍ത്ഥി പ്രശ്നം രാഷ്ട്രീയ പ്രശ്നമാക്കാനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ക്ക് വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധങ്ങള്‍ നേരിടുകയാണ്. ഇന്ത്യൻ പൗരത്വമുള്ള അസംകാരുടെ കരട് പട്ടിക തയ്യാറാക്കിയതിനെതിരെ ഇരു സഭകളിലും പ്രതിഷേധമുയര്‍ന്നിരുന്നു. രാജ്യസഭ രണ്ടു മണിവരെ നിറുത്തി വെച്ചു. ലോക്സഭയിൽ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി. ഇതിനിടെ ബംഗ്ലാദേശില്‍ നിന്നും പലായനം ചെയ്ത ലോകപ്രശസ്ത എഴുത്തുകാരി തസ്ലീമാ നസ്റീനും രംഗത്തെത്തി.  

ഇന്ത്യയ്ക്ക് മതിയായ മുസ്ലിംകളുണ്ട്. അയൽരാജ്യങ്ങളിൽ നിന്ന് കൂടുതൽ മുസ്ലിങ്ങളെ ഇന്ത്യയ്ക്ക് ആവശ്യമില്ല. പക്ഷേ, രാഷ്ട്രീയ നേതാക്കൾക്കാവശ്യമാണ്. എന്നായിരുന്നു തസ്ലീമാ നസ്റീന്‍റെ ട്വീറ്റ്.  നേരത്തെ തസ്ലീമ മമതാ ബാനര്‍ജിക്കെതിരെയും രംഗത്തെത്തിയിരുന്നു. ബംഗാളി സംസാരിക്കുന്ന വീടില്ലാത്തവരോടും വേരുകളില്ലാത്തവരേടും മമതാ ബാനര്‍ജിക്ക് യാതൊരു സഹാനുഭൂതിയും ഇല്ല. എന്നാല്‍ അവര്‍ക്ക് എന്നോട് സഹാനുഭൂതിയുണ്ട്, എന്നെ അവര്‍ ബംഗാളിലേക്ക് കടക്കാന്‍ അനുവദിക്കും എന്നായിരുന്നു തസ്ലീമയുടെ ട്വീറ്റ്.
 

Follow Us:
Download App:
  • android
  • ios