Asianet News MalayalamAsianet News Malayalam

വ്യാജ പീഡനം ആരോപിച്ച യുവതിക്ക് തടവ്

Natasha Uttamsingh who lied to police about being assaulted by ex-boyfriend is jailed
Author
London, First Published Jun 8, 2016, 12:59 PM IST
  • Facebook
  • Twitter
  • Whatsapp

ലണ്ടന്‍:  കാമുകനോടുള്ള വൈരാഗ്യം തീര്‍ക്കാന്‍ വ്യാജ പീഡനം ആരോപിച്ച യുവതിക്ക് തടവ്. നതാഷ ഉത്തംസിങ്ങിനെയാണ് ബ്രിട്ടന്‍ കോടതി 15 മാസം ശിക്ഷിച്ചത്. മുന്‍ കാമുകനായ ആകാശ് ആന്‍ഡ്രൂസ് തന്നെ ആക്രമിച്ച് മാനഭംഗപ്പെടുത്തിയെന്നായിരുന്നു നതാഷയുടെ ആരോപണം. എന്നാല്‍ ആകാശിന്‍റെ കരിയറും ജീവിതവും തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് നതാഷ ഇത്തരമൊരു ആരോപണം ഉന്നയിച്ചതെന്ന് കോടതി കണ്ടെത്തി. 

നതാഷയുടെ പരാതി വ്യാജമാണെന്ന് തെളിയിക്കുന്ന സന്ദേശങ്ങളും ഇരുവരുടെയും മൊബൈലുകളില്‍നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തെളിവുകള്‍ തനിക്കെതിരെയാണെന്ന് മനസിലായ നതാഷ ആകാശിനെ മനപ്പൂര്‍വം കുരുക്കാന്‍ വേണ്ടിയാണ് താന്‍ വ്യാജ ആരോപണം ഉന്നയിച്ചതെന്ന് ചോദ്യം ചെയ്യലില്‍ പറഞ്ഞു. അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്നാണ് വേര്‍പിരിഞ്ഞ് താമസിക്കാന്‍ ആകാശ് തീരുമാനിച്ചത്. ഇതിന്റെ പകയിലാണ് നതാഷ ഇത്തരമൊരു കാര്യത്തിന് മുതിര്‍ന്നതെന്നും കോടതി നിരീക്ഷിച്ചു.

തന്നെ ആക്രമിച്ച് അബോധാവസ്ഥയിലാക്കിയശേഷം ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു നതാഷയുടെ പരാതി. എല്ലാ ദിവസവും താന്‍ പീഡനത്തിന് വിധേയയായിരുന്നുവെന്നും പരാതിയില്‍ പറഞ്ഞിരുന്നു. പരാതിയെ തുടര്‍ന്ന് പൊലീസ് ആകാശിനെ അറസ്റ്റ് ചെയ്യുകയും ഇവര്‍ ഒരുമിച്ച് താമസിച്ചിരുന്ന ഫ്‌ളാറ്റില്‍നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.

Follow Us:
Download App:
  • android
  • ios