Asianet News MalayalamAsianet News Malayalam

തിരുവനന്തപുരത്തുകാര്‍ അറിയാന്‍, പെട്രോളിന് ഒരു ക്ഷാമവുമില്ലെന്ന് കളക്ടര്‍

നിലവിലെ ആവശ്യത്തിലധികം പെട്രോള്‍ സംഭരിക്കാനായി പെട്രോള്‍ പമ്പുകളില്‍ പോകുന്നവര്‍ രക്ഷാപ്രവര്‍ത്തനത്തെയാണ് തടസപ്പെടുത്തുന്നത്

പെട്രോള്‍ തീരുന്നതായുള്ള ഭീതി എങ്ങനെയാണ് പരന്നതെന്ന് അറിയില്ലെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ ഡോ.കെ.വാസുകി. ഇങ്ങോട്ടുള്ള വിതരണത്തില്‍ ഇതുവരെയും ഒരു പ്രശ്‌നവുമുണ്ടായിട്ടില്ലെന്നും ആളുകള്‍ സംയമനം പാലിക്കണമെന്നും കളക്ടര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.