Asianet News MalayalamAsianet News Malayalam

ആര്‍ത്തവത്തെക്കുറിച്ചുള്ള പരാമര്‍ശത്തിന് സോഷ്യല്‍ മീഡിയ പൊങ്കാല; വ്യത്യസ്തമായ മറുപടിയുമായി സ്മൃതി ഇറാനി

നടിയും കോണ്‍ഗ്രസ് നേതാവുമായ ദിവ്യ സ്പന്ദനയാണ് സ്മൃതി ഇറാനിക്ക് മറുപടിയുമായെത്തിയ പ്രമുഖരില്‍ ഒരാൾ. ട്വിറ്ററിലും മറ്റ് സമൂഹമാധ്യമങ്ങളിലും വിമർശനം വ്യാപകമായതോടെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് സ്മൃതി ഇറാനി മറുപടി നല്‍കിയത്

on sabarimala remark smrithi irani replies through insta post
Author
Mumbai, First Published Oct 25, 2018, 4:14 PM IST

മുംബൈ: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തിന് സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനങ്ങള്‍ നേരിട്ടതിന് പിന്നാലെ മറുപടി പോസ്റ്റുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ആര്‍ത്തവത്തെ കുറിച്ചായിരുന്നു സ്മൃതി ഇറാനിയുടെ പരാമര്‍ശം. ഇതിനെതിരെ പ്രമുഖര്‍ ഉള്‍പ്പെടെ നിരവധി പേരാണ് രംഗത്തെത്തിയത്. 

ആരാധനയ്ക്കുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്, എന്നാല്‍ അശുദ്ധമാക്കാനുള്ള അവകാശം ആര്‍ക്കുമില്ലെന്നും ആര്‍ത്തവരക്തത്തില്‍ മുങ്ങിയ പാഡുമായി നിങ്ങള്‍ സുഹൃത്തുക്കളെ കാണാന്‍ പോകുമോയെന്നുമായിരുന്നു സ്മൃതി ഇറാനി ചോദിച്ചത്. ശബരിമല സജീവമായ ചര്‍ച്ചാവിഷയമായിരിക്കെ സ്മൃതി ഇറാനിയുടെ പരാമര്‍ശം സമൂഹമാധ്യമങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു. ട്വിറ്ററിലും ഫേസ്ബുക്കിലുമെല്ലാം സ്മൃതിക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. 

ഇതിനിടെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചുകൊണ്ട് നടിയും കോണ്‍ഗ്രസ് നേതാവുമായ ദിവ്യ സ്പന്ദനയും രംഗത്തെത്തി. 'യോനിയില്‍ കൂടി വരുന്നതെന്തോ അതില്‍ നാണക്കേട് വിചാരിക്കേണ്ട ഒന്നുമില്ല, പക്ഷേ വായുടെ കാര്യത്തില്‍ അങ്ങനെ പറയാനാകില്ല'- എന്നായിരുന്നു ദിവ്യ സ്മൃതി ഇറാനിക്ക് നല്‍കിയ മറുപടി. 

ഇതോടെയാണ് മറുപടി പോസ്റ്റുമായി സ്മൃതി ഇറാനി ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ടത്. തന്റെ പഴയ ഒരു ടിവി സീരിയല്‍ രംഗത്ത് നിന്ന് മുറിച്ചെടുത്ത ഫോട്ടോ വച്ചാണ് ഇന്‍സ്റ്റാ പോസ്റ്റ്. കൂടുതലൊന്നും സംസാരിക്കാന്‍ താനില്ല, സംസാരിച്ചാല്‍ അത് കൂടുതലാണെന്ന് നിങ്ങള്‍ പറയും എന്ന അടിക്കുറിപ്പോടെയാണ് ഫോട്ടോ. പഴയ ഒരു ഹിന്ദി സിനിമാഗാനത്തിന്റെ വരികളാണിത്.
 

 
 
 
 
 
 
 
 
 
 
 
 
 

#hum bolega to bologe ki bolta hai... 😂🤔🤦‍♀️

A post shared by Smriti Irani (@smritiiraniofficial) on Oct 24, 2018 at 10:12pm PDT

Follow Us:
Download App:
  • android
  • ios