ദില്ലി: പ്രസ് ഇന്‍ഫോര്‍മേഷന്‍ ബ്യൂറോ (പിഐബി) പ്രിന്‍സിപ്പിള്‍ ഡയറക്ടര്‍ ജനറല്‍ കെ എസ് ധത്വാലിയക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തെ എയിഎംസില്‍ പ്രവേശിപ്പിച്ചു. പിന്നാലെ നാഷനല്‍ മീഡിയ സെന്റര്‍ ആണുനശീകരണത്തിനായി അടച്ചിട്ടു. കേന്ദ്ര സര്‍ക്കാര്‍ വക്താവ് കൂടിയാണ് ധത്വാലിയ.

കഴിഞ്ഞ തിങ്കള്‍, ബുധന്‍ ദിവങ്ങളില്‍ ഇദ്ദേഹം കേന്ദ്ര മന്ത്രിമാരായ നിതിന്‍ ഗഡ്കരി, നരേന്ദ്രസിംഗ് തൊമര്‍, പ്രകാശ് ജവാദേകര്‍ എന്നിവര്‍ക്കൊപ്പം യോഗത്തില്‍ പങ്കെടുത്തിരുന്നു. സര്‍ക്കാര്‍ തീരുമാനങ്ങള്‍ മാധ്യമങ്ങള്‍ അറിയിക്കുന്ന വാര്‍ത്താസമ്മേളനമായിരുന്നത്. 

നാഷനല്‍ മീഡിയ സെന്ററില്‍ നടന്ന യോഗത്തില്‍ നിരവധി മാധ്യമ പ്രവര്‍ത്തകരും പങ്കെടുത്തിരുന്നു. എന്നാല്‍ നിശ്ചിത അകലം പാലിച്ചാണ് സെന്ററില്‍ ഇരിപ്പിടങ്ങള്‍ ഒരിക്കിയിരുന്നത്.