Asianet News MalayalamAsianet News Malayalam

ഐഎസ്എൽ സുരക്ഷ ജീവനക്കാരെ തണ്ടർ ഫോഴ്സ് ജീവനക്കാർ മർദ്ദിച്ചതായി പരാതി

കൊച്ചിയിൽ നടന്ന ഐഎസ്എൽ മത്സരങ്ങൾക്ക്  സുരക്ഷാ ഒരുക്കിയ ഗാർഡുകളെ സ്വകാര്യ സുരക്ഷാ ഏജൻസി ജീവനക്കാർ മർദ്ദിച്ചതായി പരാതി. ദിവസ വേതനം ചോദിച്ചപ്പോഴാണ് തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് തണ്ടർഫോഴ്സ് ജീവനക്കാരായ എട്ടുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

തിങ്കളാഴ്ച നടന്ന ബെംഗളൂരു എഫ്സി-കേരള ബ്ലാസ്റ്റേഴ്‌സ് മത്സരത്തിന് ശേഷമാണ് സംഭവം. മത്സരത്തിനു ശേഷം ദിവസ വേതനം ചോദിച്ചപ്പോഴാണ് ജോലി ഏൽപ്പിച്ച തണ്ടർ ഫോഴ്സ് ജീവനക്കാർ യുവാക്കളെ മർദ്ദിച്ചത്. കൊച്ചി സ്വദേശികളായ ഏഴ് യുവാക്കൾക്കാണ് മർദ്ദനമേറ്റത്.
ട്യൂബ് ലൈറ്റും പലകയും ഉപയോഗിച്ചാണ് തണ്ടർ ഫോഴ്സ് ജീവനക്കാർ യുവാക്കളെ മർദ്ദിച്ചതെന്ന് കലൂർ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയം സുരക്ഷ ജീവനക്കാർ പറഞ്ഞു. 
യുവാക്കളുടെ പരാതിയിൽ കേസെടുത്ത പോലീസ് സംഭവത്തിൽ ഉൾപ്പെട്ട കൂടുതൽ ആളുകൾക്കായി അന്വേഷണം തുടരുകയാണ്.