ജയ്‌പൂര്‍: രാജസ്ഥാനിൽ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു. സ്‌പീക്കറുടെ അയോഗ്യത നോട്ടീസ് ചോദ്യം ചെയ്ത് സച്ചിൻ പൈലറ്റ് രാജസ്ഥാൻ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കൽ ഇന്ന് തുടരും. അയോഗ്യത നോട്ടീസ് നിലനിൽക്കില്ലെന്നും നിയമസഭ ചേരാത്തപ്പോൾ വിപ്പിന് നിയമ സാധുത ഇല്ലെന്നും സച്ചിൻ പൈലറ്റ് കഴിഞ്ഞ ദിവസം വാദിച്ചിരുന്നു. 

സ്‌പീക്കർക്ക് വേണ്ടിയുള്ള വാദമായിരിക്കും ഇന്ന് കോടതിയിൽ നടക്കുക. നാളെ വൈകീട്ട് വരെ സച്ചിനും കൂടെയുള്ളവർക്കും എതിരെ നടപടി പാടില്ലെന്ന് ഹൈക്കോടതി നി‍ദ്ദേശിച്ചിട്ടുണ്ട്. ഇതിനിടെ സച്ചിനൊപ്പമുള്ള ചില എംഎൽഎമാരെ അറസ്റ്റു ചെയ്യാൻ രാജസ്ഥാൻ പൊലീസ് സ്‌പീക്കറുടെ അനുമതി തേടിയിട്ടുണ്ട്. 

അതേസമയം, ഫോൺ ചോർത്തൽ വിഷയത്തിൽ കേസെടുത്ത സാഹചര്യത്തിൽ കേന്ദ്രമന്ത്രി ഗജേന്ദ്രസിംഗ് ഷെഖാവത്തിൻറെ രാജി ആവശ്യം കോൺഗ്രസ് ശക്തമാക്കി. മന്ത്രിയുടെ ഉൾപ്പടെ ടെലിഫോൺ ചോർത്തിയ സംഭവത്തിൽ സിബിഐ അന്വേഷണത്തിന് കേന്ദ്രം ഉത്തരവിട്ടേക്കും.

രാജസ്ഥാനില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് മായാവതി

രാജസ്ഥാൻ സർക്കാർ ഫോൺ ടാപ്പിംഗ് നടത്തി; സിബിഐ അന്വേഷണം വേണമെന്ന് ബിജെപി

രാജസ്ഥാനിലെ രാഷ്ട്രീയ നാടകം തുടരുന്നു; സച്ചിനൊപ്പമുള്ള എംഎല്‍എമാരെ റിസോര്‍ട്ടില്‍ നിന്ന് മാറ്റി