Asianet News MalayalamAsianet News Malayalam

സ്വവര്‍ഗാനുരാഗികള്‍ക്ക് ആരൊക്കെ വീട് കൊടുക്കും ? കൈയുയര്‍ത്തി രാജീവ് ചന്ദ്രശേഖര്‍

സ്വവര്‍ഗാനുരാഗികള്‍ക്ക് വീട് തുറന്നുകൊടുക്കാന്‍ തയ്യാറെന്ന് രാജീവ് ചന്ദ്രശേഖര്‍ എംപി‍. ലൈംഗിക മുന്‍ഗണനകളും മതവും, ജാതിയും ഒന്നും പരിഗണിക്കാതെ ആര്‍ക്കും വീട് തുറന്നുകൊടുക്കാന്‍ തയ്യാറാണെന്ന് അദേഹം ട്വിറ്ററില്‍ കുറിച്ചു. 

rajeev chandrashekar replies to amith malviya
Author
Bengaluru, First Published Sep 7, 2018, 12:47 AM IST

ബെംഗളൂരു: സ്വവര്‍ഗാനുരാഗികള്‍ക്ക് വീട് തുറന്നുകൊടുക്കാന്‍ തയ്യാറെന്ന് രാജീവ് ചന്ദ്രശേഖര്‍ എംപി‍. ലൈംഗിക മുന്‍ഗണനകളും മതവും, ജാതിയും ഒന്നും പരിഗണിക്കാതെ ആര്‍ക്കും വീട് തുറന്നുകൊടുക്കാന്‍ തയ്യാറാണെന്ന് അദേഹം ട്വിറ്ററില്‍ കുറിച്ചു.

സ്വവര്‍ഗാനുരാഗികള്‍ക്ക് വീടു വാടകയ്ക്ക് നല്‍കാന്‍ ആരൊക്കെ ഒരുക്കമാണെന്ന മുതിര്‍ന്ന ബിജെപി നേതാവ് അമിത് മാള്‍വിയയുടെ ചോദ്യത്തിനാണ് രാജീവ് ചന്ദ്രശേഖറിന്‍റെ മറുപടി. സ്വകാര്യത മൗലികാവകാശം ആണെന്നും അദേഹം വ്യക്തമാക്കി.നേരത്തെ സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാണെന്ന നിയമം റദാക്കിയ സുപ്രീംകോടതി തീരുമാനം സ്വാഗതം ചെയ്ത് രാജീവ് ചന്ദ്രശേഖര്‍ എംപി രംഗത്തെത്തിയിരുന്നു.

സ്വവർഗലൈംഗികതയിലെ നിയമവിലക്ക് ഒഴിവാക്കുന്നതിനെ എതിർക്കുന്ന നിലപാടാണ് ഹൈക്കോടതിയിൽ കോൺഗ്രസ് പാർട്ടി സ്വീകരിച്ചത്. എന്നാല്‍‍ നരേന്ദ്രമോദി സർക്കാർ ഈ വിഷയത്തെ സുപ്രീം കോടതിയുടെ പരിഗണനയിൽ കൊണ്ടുവരികയും എൽജിബിറ്റി കമ്യൂണിറ്റിയുടെ അവകാശങ്ങൾക്കൊപ്പം നിലകൊണ്ട് ചരിത്രത്തിന്റെ ഭാഗമായിത്തീരുകയും ചെയ്തു. എന്നും രാജീവ് ചന്ദ്രശേഖരന്‍ ട്വീറ്റ് ചെയ്തു.

rajeev chandrashekar replies to amith malviya

 

Follow Us:
Download App:
  • android
  • ios