Asianet News MalayalamAsianet News Malayalam

നിരണത്തേക്ക് ബോട്ടുമായി പോയ രക്ഷാസംഘത്തിലെ 10 പേരെ വൈകുന്നേരം മുതല്‍ കാണാനില്ല

എട്ട് മത്സ്യത്തൊഴിലാളികളെയും രണ്ട് അഗ്നിശമന സേനാംഗങ്ങളെയുമാണ് കാണാതായത്.

വൈകിട്ട് അഞ്ചുമണിക്കാണ് കാര്‍ത്തികപ്പള്ളി കേന്ദ്രീകരിച്ച മത്സ്യത്തൊഴിലാളിസംഘത്തെ രക്ഷാപ്രവര്‍ത്തനത്തിനിടെ കാണാതായത്. ആറാട്ടുപുഴയില്‍ നിന്നെത്തിയ മിന്നല്‍ക്കൊടി എന്ന ബോട്ടാണ് ഗര്‍ഭിണിയും കുഞ്ഞുമടക്കം അകപ്പെട്ടതായതറിഞ്ഞ് രക്ഷിക്കാന്‍ പോയത്.