Asianet News MalayalamAsianet News Malayalam

പ്രമോഷനുള്‍പ്പെടെ എല്ലാം സര്‍ക്കാര്‍ ഔദാര്യം; പ്രത്യുപകാരമായി ശമ്പളം നല്‍കാന്‍ എസ്.പി

പൊലീസിന് കിട്ടുന്ന ആനുകൂല്യങ്ങള്‍ക്ക് പ്രത്യുപകാരം ചെയ്യണമെന്ന കാസര്‍ഗോഡ് എസ്.പി ഡോ.എന്‍.ശ്രീനിവാസന്റെ സര്‍ക്കുലര്‍ വിവാദമാകുന്നു.
 

പൊലീസിന് കിട്ടുന്ന ആനുകൂല്യങ്ങള്‍ക്ക് പ്രത്യുപകാരം ചെയ്യണമെന്ന കാസര്‍ഗോഡ് എസ്.പി ഡോ.എന്‍.ശ്രീനിവാസന്റെ സര്‍ക്കുലര്‍ വിവാദമാകുന്നു. മരണാനന്തര ചടങ്ങില്‍ ബ്യൂഗിള്‍ വായിക്കുന്നതും ശബരിമലയില്‍ സൗജന്യമായി തിരക്കില്ലാതെ കയറാനാകുന്നതും കേസുകളില്‍ പെട്ടവരോട് മയപ്പെടുത്തിയ സമീപനം സ്വീകരിക്കുന്നതും സര്‍ക്കാറിന്റെ ഔദാര്യമാണെന്നും സര്‍ക്കുലറില്‍ ഊന്നിപ്പറയുന്നു.