Asianet News MalayalamAsianet News Malayalam

സോഷ്യല്‍ മീഡിയ വഴി സംഭാവന പിരിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് സൗദി

Saudi to take strict action against social media fund raising
Author
Jeddah, First Published Jun 11, 2016, 6:55 PM IST
  • Facebook
  • Twitter
  • Whatsapp

ജിദ്ദ: സോഷ്യല്‍ മീഡിയ വഴി സംഭാവന പിരിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനൊരുങ്ങി സൗദി ആഭ്യന്തര മന്ത്രാലയം. ഇത്തരക്കാര്‍ക്കെതിരെ ഭീകരവിരുദ്ധനിയമ പ്രകാരമുളള കേസെടുക്കാനും അക്കൗണ്ടുകള്‍ മരവിപ്പിക്കാനുമാണ് മന്ത്രാലയത്തിന്റെ നീക്കം. സൗദിയില്‍ വാട്‌സാപ്പും ഫേസ്ബുക്കും പോലെയുള്ള സോഷ്യല്‍ മീഡിയ വഴിയും എസ് എം എസിലൂടെയും സംഭാവനയായി പണം പിരിക്കുന്നവരെ പിടികൂടുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

വിശുദ്ദ റമാദാനില്‍ ദുരിതമനുഭവിക്കുന്ന സിറിയക്കാരെ സഹായിക്കുന്നതിനെന്ന പേരില്‍ സോഷില്‍ മീഡിയയില്‍ ചിലര്‍ സംഭാവന ആവശ്യപ്പെട്ടുകൊണ്ട് മൊബൈല്‍ നമ്പറും, ബാങ്ക് അക്കൗണ്ട് നമ്പറും നല്‍കിയത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയത്. സംഭാവന നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ കിംഗ് സല്‍മാന്‍ സഹായ സെന്ററില്‍ ഏല്‍പിക്കുകയാണ് വേണ്ടതെന്ന് മന്ത്രാലയം അറിയിച്ചു. സൗദിയില്‍ അനുമതിയില്ലാതെ സംഭാവനയായി പണം പിരിക്കുന്നത് നിയമ വിരുദ്ദമാണ്.

ഇങ്ങനെ ചെയ്യുന്നവരെ ഭീകര വിരുദ്ദനിയമത്തില്‍ ഉള്‍പ്പെടുത്തി ശിക്ഷിക്കും. പിരിച്ചെടുത്ത പണം പിടിച്ചെടുക്കുകുയും അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്യും. കൂടാതെ വിദേശികളാണങ്കില്‍ നാടുകടത്തുകയും ചെയ്യും.

 

Follow Us:
Download App:
  • android
  • ios