നിയമസഭ തെരഞ്ഞെടുപ്പില്‍ റീത്ത ആവശ്യപ്പെട്ട ലഖ്‌നൗ കന്‍റോണ്‍മെന്‍റ് മണ്ഡലം കോണ്‍ഗ്രസ് നിഷേധിച്ചതും പാര്‍ട്ടി വിടുന്നതിലേക്ക് അവരെ പ്രേരിപ്പിച്ചു. 24 വര്‍ഷം കോണ്‍ഗ്രസിനെ സേവിച്ചു. ഇനി രാജ്യത്തിന്‍റെ നന്മയ്ക്കായി ബപി.ജെപിയില്‍ ചേരാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് അവര്‍ പ്രതികരിച്ചു. 

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കടന്നാക്രമിക്കാനും റീത്ത മടിച്ചില്ല. രാഹുല്‍ ഗാന്ധിയുടെ നേതൃത്വം ജനം തള്ളിക്കളയും. ബി.ജെ.പിക്കും പ്രധാനമന്ത്രി മോഡിക്കും മാത്രമേ രാജ്യത്തെ രക്ഷിക്കാന്‍ കഴിയൂവെന്നും അവര്‍ പറഞ്ഞു. 

രാഹുല്‍ ഗാന്ധിയുടെ ഒരു മാസം നീണ്ട യു.പി പര്യടനം അടുത്ത കാലത്താണ് സമാപിച്ചത്. കര്‍ഷകരുടെയും ന്യുനപക്ഷത്തിന്റെയും വോട്ട് ലക്ഷ്യമാക്കിയായിരുന്നു രാഹുലിന്റെ യാത്ര. കോണ്‍ഗ്രസിന്റെ രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രകാശ് കിഷോറിനെയും റീത്ത വെറുതെവിട്ടില്ല. 

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് റീത്ത ബി.ജെ.പി അംഗത്വം സ്വീകരിച്ചത്. റീത്തയുടെ സഹോദരനും മുന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുമായ വിജയ് ബഹുഗുണയും നേരത്തെ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. 

ഉത്തര്‍പ്രദേശ് കോണ്‍ഗ്രസിലെ അനിഷേധ്യ നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ഹേമവതി നന്ദന്‍ ബഹുഗുണയുടെ മകളാണ് റീത്ത.