Asianet News MalayalamAsianet News Malayalam

ബാണാസുര ഡാമിന്റെ ഷട്ടറുകൾ ഇന്ന് വീണ്ടും ഉയർത്തും; ഇടമലയാറിൽ കൂടുതൽ ഷട്ടറുകൾ തുറന്നു

നീരൊക്ക് കുറയാത്ത സാഹചര്യത്തില്‍ ബാണാസുരസാഗർ ഡാമിന്റെ 4 ഷട്ടറുകൾ ഉച്ചയ്ക്ക് 20 സെന്റീമീറ്റർ കൂടി ഉയർത്തും. നിലവിൽ 90 സെന്റീമീറ്റർ ഉയർത്തിയ നിലയിലാണ് ബാണാസുര സാഗറിന്റെ ഷട്ടറുകള്‍ ഉള്ളത്. 

shutter to raise more in banasura sagar dam
Author
Kalpetta, First Published Aug 13, 2018, 9:47 AM IST


കല്‍പ്പറ്റ: സംസ്ഥാനത്ത് മഴക്കെടുതി അവസാനിക്കുന്നില്ല. വയനാട് ജില്ലയില്‍ വീണ്ടും ഉരുള്‍പൊട്ടി. കുറിച്യര്‍ മലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ 25 ഏക്കര്‍ കൃഷി നശിച്ചു. നീരൊക്ക് കുറയാത്ത സാഹചര്യത്തില്‍ ബാണാസുരസാഗർ ഡാമിന്റെ 4 ഷട്ടറുകൾ ഉച്ചയ്ക്ക് 20 സെന്റീമീറ്റർ കൂടി ഉയർത്തും. നിലവിൽ 90 സെന്റീമീറ്റർ ഉയർത്തിയ നിലയിലാണ് ബാണാസുര സാഗറിന്റെ ഷട്ടറുകള്‍ ഉള്ളത്. 

ഇടമലയാറിൽ നിന്നുള്ള വെള്ളമൊഴുക്ക് കൂടിയതോടെ പെരിയാറിൽ ജലനിരപ്പ് അൽപ്പമുയർന്നു. ശുദ്ധജല വിതരണത്തിന്റെ നിയന്ത്രണം ഇന്ന് കൂടി തുടരുമെന്ന് അധികൃതര്‍ വിശദമാക്കി. അതേസമയം ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2,397.68 അടിയായി കുറ‍ഞ്ഞു . ചൊവ്വാഴ്ച വരെ ഷട്ടർ അടയ്ക്കില്ലെന്നാണ് സൂചന. 

കക്കി അണക്കെട്ടിന്റെ ഭാഗമായ ആനത്തോട് ഡാമിന്റെ ഷട്ടറുകളും കൊച്ചു പമ്പ ഡാമിന്റെ ഷട്ടറുകളും തുറന്നു. പമ്പ തൃവേണി ഉൾപ്പെടെ പമ്പാ നദിയുടെ തീരത്തുള്ളവരും ശബരിമല തീർഥാടകരും ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. 
മൂഴിയാർ ഡാമിന്റെ ഒരു ഷട്ടർ തുറന്നതിനാൽ കക്കാട് ആറിന്റെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും നിര്‍ദേശമുണ്ട്.

Follow Us:
Download App:
  • android
  • ios