Asianet News MalayalamAsianet News Malayalam

ഉപതെരഞ്ഞെടുപ്പില്‍ ദയനീയ പരാജയം; എന്നിട്ടും ബിജെപിയുടെ ഗ്രാഫ് മേലോട്ടെന്ന് ശ്രീധരന്‍പിള്ള

 ശബരിമല സമരത്തെ ചൊല്ലിയുള്ള ആശയകുഴപ്പത്തിനിടെ സമര കേന്ദ്രമായ പത്തനംതിട്ടയിലെ ഉപതെരെഞ്ഞെടുപ്പിലെ ദയനീയ തോൽവിയും ബിജെപിയെ വെട്ടിലാക്കി. അതേ സമയം ബിജെപിയുടെ ഗ്രാഫ് മേലോട്ടാണെന്നാണ് സംസ്ഥാന അധ്യക്ഷന്റെ വിശദീകരണം. 

Sreedharan Pillai says that the graph of the BJP is high
Author
Thiruvananthapuram, First Published Dec 2, 2018, 6:12 AM IST

തിരുവനന്തപുരം: ശബരിമല സമരത്തെ ചൊല്ലിയുള്ള ആശയകുഴപ്പത്തിനിടെ സമര കേന്ദ്രമായ പത്തനംതിട്ടയിലെ ഉപതെരെഞ്ഞെടുപ്പിലെ ദയനീയ തോൽവിയും ബിജെപിയെ വെട്ടിലാക്കി. അതേ സമയം ബിജെപിയുടെ ഗ്രാഫ് മേലോട്ടാണെന്നാണ് സംസ്ഥാന അധ്യക്ഷന്റെ വിശദീകരണം. 

നാമജപയജ്ഞത്തിനിറങ്ങിയവരെല്ലാം പാർട്ടിക്കൊപ്പം നിൽക്കുമെന്ന ബിജെപി ധാരണയാണ് പന്തളത്തും പത്തനംതിട്ടയിലും ഇതോടെ പൊളിഞ്ഞത്. പന്തളം നഗരസഭയിൽ പാർട്ടി സ്ഥാനാർത്ഥി വെറും 12 വോട്ടുമായി നാലാം സ്ഥാനത്താണ്. 

പത്തനംതിട്ട നഗരസഭയിലെ കുലശേഖരപതിയിൽ താമരയിൽ വീണത് 7 വോട്ട്. പന്തളത്തെ ആറ് വോട്ട് ഇരട്ടിയായെന്നും വാർഡ് ന്യൂനപക്ഷ സ്വാധീനമുള്ള മേഖലയാണെന്നും പാർട്ടി വിശദീകരിക്കുന്നു. പക്ഷേ ശബരിമല പ്രശ്നം കത്തിച്ചിട്ടും അതൊന്നും താഴേതട്ടിലെത്തിച്ച് വോട്ടാക്കാനാകാത്തത് ജില്ലാ - സംസ്ഥാന നേതൃത്വങ്ങൾക്ക് തിരിച്ചടിയായി. 

എന്നാൽ ആലപ്പുഴയിൽ രണ്ട് സീറ്റ് പിടിച്ചടതടക്കമുള്ള കാര്യങ്ങൾ വിശദീകരിച്ചത് പത്തനംതിട്ടയിലെ തോൽവിയിൽ നിന്നും ഒഴിഞ്ഞുമാറുകയാണ് നേതൃത്വം. ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടി പത്തനംതിട്ടയിൽ വലിയ പ്രതീക്ഷ നിലര്‍ത്തുന്ന സാഹചര്യത്തിൽ കൂടിയാണ് തദ്ദേശ തെരഞ്ഞെടുപ്പിലെ ദയനീയ പ്രകടനം. പത്തനംതിട്ടയിൽ മാത്രമല്ല സംസ്ഥാനത്താകെയും ശബരിമല പ്രശ്നം നിലനിൽക്കെ പ്രതീക്ഷിച്ച മേൽക്കെ നേടാനാകാത്തതും ബിജെപിക്ക് ക്യാമ്പിൽ ആശങ്കയുണ്ടാക്കുന്നു.
 

Follow Us:
Download App:
  • android
  • ios