Asianet News MalayalamAsianet News Malayalam

മോദിയെക്കാള്‍ വലിയ നേതാവാണ് സ്റ്റാലിന്‍ : ചന്ദ്രബാബു നായിഡു

പ്രധാനമന്ത്രി നരേന്ദ്ര മോദിയേക്കാള്‍ വലിയ നേതാവാണ് സ്റ്റാലിനെന്ന് ചന്ദ്രബാബു നായിഡു. ബിജെപിക്കെതിരെയുള്ള മൂന്നാം മുന്നണിയുടെ സഖ്യസാദ്ധ്യതകളെ കുറിച്ച് ചര്‍ച്ച ചെയ്യാനായി തമിഴിനാട്ടിലെത്തിയതായിരുന്നു ചന്ദ്രബാബു നായിഡു. ചെന്നൈ അല്‍വാര്‍പേട്ടിലെ സ്റ്റാലിന്‍റെ വസതിയില്‍ വച്ച് നടന്ന ചര്‍ച്ചയ്ക്ക് ശേഷം നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് ചന്ദ്രബാബു നായിഡു സ്റ്റാലിനെ പ്രശംസിച്ചത്. 

Stalin is a bigger leader than Narendra Modi Chandrababu Naidu
Author
Chennai, First Published Nov 10, 2018, 7:12 AM IST

ചെന്നൈ:  പ്രധാനമന്ത്രി നരേന്ദ്ര മോദിയേക്കാള്‍ വലിയ നേതാവാണ് സ്റ്റാലിനെന്ന് ചന്ദ്രബാബു നായിഡു. ബിജെപിക്കെതിരെയുള്ള മൂന്നാം മുന്നണിയുടെ സഖ്യസാദ്ധ്യതകളെ കുറിച്ച് ചര്‍ച്ച ചെയ്യാനായി തമിഴിനാട്ടിലെത്തിയതായിരുന്നു ചന്ദ്രബാബു നായിഡു. ചെന്നൈ അല്‍വാര്‍പേട്ടിലെ സ്റ്റാലിന്‍റെ വസതിയില്‍ വച്ച് നടന്ന ചര്‍ച്ചയ്ക്ക് ശേഷം നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് ചന്ദ്രബാബു നായിഡു സ്റ്റാലിനെ പ്രശംസിച്ചത്. 

ബിജെപിക്കെതിരായ പ്രതിപക്ഷ സഖ്യത്തിന് പൂര്‍ണ്ണ പിന്തുണയെന്ന് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിന്‍റെ  തുടര്‍ നീക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഉടന്‍ ബിജെപി വിരുദ്ധ മുഖ്യമന്ത്രിമാരുടെ യോഗം ചേരുമെന്നും ഇരുവരും അറിയിച്ചു. മഹാസഖ്യത്തിന് നേതാവല്ല നേതാക്കള്‍ ആണുള്ളതെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും വ്യക്തമാക്കി. 

കര്‍ണ്ണാടകത്തില്‍, ഭരണഘടന സംരക്ഷിക്കാന്‍ 1996 ലെ മൂന്നാം മുന്നണി ഫോര്‍മുലയാണ് ചന്ദ്രബാബു നായിഡു എച്ച്ഡി കുമാരസ്വാമിക്ക് മുന്നില്‍ വച്ചത്. എന്നാല്‍ മോദിയേക്കാള്‍ വലിയ നേതാവ് സ്റ്റാലിനെന്ന് പ്രശംസിച്ചായിരുന്നു സംയുക്ത വാര്‍ത്താ സമ്മേളനത്തിലെ ചന്ദ്രബാബു നായിഡുവിന്‍റെ പ്രതികരണം. 

കര്‍ണ്ണാടകയിലെ സഖ്യസാദ്ധ്യതാ ചര്‍ച്ചയ്ക്ക് ശേഷമാണ് ചന്ദ്രബാബു നായിഡു സ്റ്റാലിനെ സന്ദര്‍ശിക്കാന്‍ തമിഴ്നാട്ടിലെത്തിയത്. എച്ച്ഡി കുമാരസ്വാമിയുമായും ദേവഗൗഡയുമായി കര്‍ണ്ണാടകത്തില്‍ കൂടിക്കാഴ്ച്ച നടത്തിയതിന് പിന്നാലെയാണ് ചന്ദ്രബാബു നായിഡു ചെന്നൈയില്‍ സ്റ്റാലിന്‍റെ വസതിയില്‍ എത്തിയത്. അല്‍വാര്‍പേട്ടിലെ വസതിയില്‍ നടന്ന ചര്‍ച്ച ഒരു മണിക്കൂറോളം നീണ്ടു. കര്‍ണാടക ഉപതെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് ജെഡിഎസ് മുന്നേറ്റം പ്രതിപക്ഷ നീക്കങ്ങള്‍ക്ക് ഊര്‍ജമേകിയെന്നാണ് ടിഡിപിയുടെ വിലയിരുത്തല്‍.

Follow Us:
Download App:
  • android
  • ios