Asianet News MalayalamAsianet News Malayalam

സൈക്കിള്‍ ചവിട്ടി പ്രതിഷേധിക്കുന്നതിനിടെ നടു റോഡില്‍ വീണ് തേജ് യാദവ്

  • വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍
Tej Pratap Yadav cycle yathra
Author
First Published Jul 27, 2018, 9:02 AM IST

പാറ്റ്ന : മുന്‍ മന്ത്രിയും ലാലു പ്രസാദ് യാദവിന്‍റെ മകനുമായ  തേജ് പ്രതാപ് യാദവ് ഒരിക്കലും കാണാന്‍ ആഗ്രഹിക്കാത്ത ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നേരത്തേ നവവധുവുമൊത്ത് സൈക്കിളിലുള്ള ചിത്രങ്ങള്‍ പങ്കുവച്ച് രംഗത്തെത്തിയ അദ്ദേഹത്തിന്‍റെ മറ്റൊരു സൈക്കിള്‍ ദൃശ്യമാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. 

ഡീസല്‍, പെട്രോള്‍ വില വര്‍ദ്ധനവിനെതിരെ പ്രതിഷേധമെന്നോണം തിരക്കുള്ള റോഡിലൂടെ സൈക്കിള്‍ ചവിട്ടി കടന്നുപോയ തേജ് നിമിഷങ്ങള്‍ക്കുള്ളില്‍ റോഡില്‍ ഇടിച്ച് വീഴുകയായിരുന്നു. നിരവധി പേരാണ് ഈ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത്. എന്നാല്‍ വീണ തേജിനെ സുരക്ഷാ ഉദ്യോഗസ്ഥരെത്തി പിടിച്ചെഴുന്നേല്‍പ്പിക്കുകയും അദ്ദേഹം വീണ്ടും സൈക്കിള്‍ എടുത്ത് യാത്ര തുടരുകയും ചെയ്തു. 

വീഴ്ച ക്യാമറയില്‍ പകര്‍ത്തിയതില്‍ അല്‍പ്പം നീരസത്തോടെയാണ് തേജ് മടങ്ങിയത്.  മഹാസഘ്യത്തിന് കീഴിലെ നിതീഷ് മന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയായിരുന്നു തേജ് പ്രതാപ്. ബോജ്പുരി സിനിമയ്ക്ക് പിന്നാലെ ബോളിവുഡിലേക്ക് കൂടി കടക്കുയാണ് തേജ്. കഴിഞ്ഞ ദിവസം തന്‍റെ ആദ്യ ബോളിവുഡ് ചിത്രം രുദ്ര ദ അവതാറിന്‍റെ ടീസര്‍ തേജ് ട്വിറ്ററില്‍ പങ്കുവച്ചിരുന്നു. 

Follow Us:
Download App:
  • android
  • ios