Asianet News MalayalamAsianet News Malayalam

പ്രളയം; ക്ലെയിമുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ തീർപ്പാക്കാന്‍ ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റി നിർദ്ദേശം

പ്രളയവുമായി ബന്ധപ്പെട്ട എല്ലാ ക്ലെയിമുകളും എത്രയും പെട്ടെന്ന് തീര്‍പ്പാക്കാന്‍ ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റി മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. രജിസ്‌ട്രേഷന്‍ നടപടികള്‍ ലളിതമാക്കി ക്ലെയിമുകള്‍ വേഗം പരിശോധിച്ച് നടപടിയെടുക്കണമെന്ന് ഐആര്‍ഡിഎഐ ഇന്‍ഷുറന്‍സ് കമ്പനികളോട് ആവശ്യപ്പെട്ടു.

The flood; The Insurance Regulatory Authority proposes to settle the claims on war footage
Author
Delhi, First Published Aug 18, 2018, 3:31 PM IST

ദില്ലി:  പ്രളയവുമായി ബന്ധപ്പെട്ട എല്ലാ ക്ലെയിമുകളും എത്രയും പെട്ടെന്ന് തീര്‍പ്പാക്കാന്‍ ഇന്‍ഷുറന്‍സ് റെഗുലേറ്ററി  അതോറിറ്റി മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. രജിസ്‌ട്രേഷന്‍ നടപടികള്‍ ലളിതമാക്കി ക്ലെയിമുകള്‍ വേഗം പരിശോധിച്ച് നടപടിയെടുക്കണമെന്ന് ഐആര്‍ഡിഎഐ ഇന്‍ഷുറന്‍സ് കമ്പനികളോട് ആവശ്യപ്പെട്ടു.

ഓരോ ഇന്‍ഷുറന്‍സ് കമ്പനികളും മുതിര്‍ന്ന ഒരു ഉദ്യോഗസ്ഥനെ കേരളത്തിന് വേണ്ടി നോഡല്‍ ഓഫീസറായി ചുമതലപ്പെടുത്തണം. ഇങ്ങനെ ചുമതലപ്പെടുത്തന്ന ആള്‍ വഴി അര്‍ഹതപ്പെട്ട ക്ലെയിമുകള്‍ ഉടനെ തീര്‍പ്പാക്കണം. 

മരണ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ മൃതദേഹത്തിന്‍റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വേണമെന്നിരിക്കേ മൃതദേഹം പോലും കണ്ടെത്താന്‍ കഴിയാത്ത സാഹചര്യം വരികയാണെങ്കില്‍  പ്രത്യകേ സാഹചര്യം കണക്കിലെടുത്ത് ക്ലെയിമുകള്‍ പൂര്‍ത്തിയാക്കാണം. ഇക്കാര്യത്തില്‍ ജമ്മുകശ്മീരിലും ചെന്നൈയിലും നല്‍കിയ പ്രത്യേക പരിഗണന കേരളത്തിലും കണക്കിലെടുക്കണമെന്ന് ഇന്‍ഷുറന്‍സ് റെഗുലേറ്ററി അഥോറിറ്റി ആവശ്യപ്പെട്ടു.

മറ്റ് നിര്‍ദ്ദേങ്ങള്‍

1. ക്ലെയിം ഫോമുകള്‍ സ്വീകരിക്കുന്നതിനും മറ്റും ചുമതലപ്പെടുത്തുന്ന ഓഫീസുകള്‍, പ്രത്യേക ക്യാമ്പുകള്‍ എന്നിവയുടെ വിവരങ്ങള്‍ പത്രമാധ്യമങ്ങളിലൂടെ അറിയിക്കണം. 

2. ക്ലെയിം സംബന്ധിച്ച പരിശോധനകള്‍ എത്രയും വേഗം പൂര്‍ത്തിയാക്കി പണം നല്‍കണം.

3. പ്രളയ ബാധിത ജില്ലകളില്‍ ആവശ്യത്തിന് സര്‍വേയര്‍മാരെ ചുമതലപ്പെടുത്തണം.

4. എന്തൊക്കെ നടപടി ക്രമങ്ങളാണ് പാലിക്കേണ്ടതെന്ന് ജനങ്ങളെ അറിയിക്കാന്‍ ബോധവത്കരണ കാമ്പയിനുകള്‍ നടത്തണം.

ജനങ്ങളുടെ അപേക്ഷയിന്മേലെടുത്ത നടപടികള്‍ ഓരോ ദിവസവും ഇന്‍ഷുറന്‍സ് കമ്പനികള്‍ ഐആര്‍ഡിഎഐയെ അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios