Asianet News MalayalamAsianet News Malayalam

സുരക്ഷമാത്രമാണ് ലക്ഷ്യം നിയന്ത്രണങ്ങളൊന്നുമില്ല: ഐജി എം.ആര്‍ അജിത്ത് കുമാര്‍

താമസ സൌകര്യത്തിന്‍റെ കാര്യത്തിലോ മറ്റെന്തെങ്കിലുമോ നിയന്ത്രണമില്ലെന്ന് ഐജി എം.ആര്‍ അജിത്ത് കുമാര്‍. മാധ്യമങ്ങളോട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 1000 പൊലീസുകാരെ സന്നിധാനത്ത് ഒരുക്കിയിട്ടുണ്ട്. 

There are no restrictions on security at sabarimala IG MR Ajith Kumar
Author
Sabarimala, First Published Nov 5, 2018, 5:49 PM IST

ശബരിമല: താമസ സൌകര്യത്തിന്‍റെ കാര്യത്തിലോ മറ്റെന്തെങ്കിലുമോ നിയന്ത്രണമില്ലെന്ന് ഐജി എം.ആര്‍ അജിത്ത് കുമാര്‍. മാധ്യമങ്ങളോട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 1000 പൊലീസുകാരെ സന്നിധാനത്ത് ഒരുക്കിയിട്ടുണ്ട്. പൊലീസ് സന്നിധാനത്ത് യാതൊരു നിയന്ത്രണവും മുന്നോട്ട് വെച്ചിട്ടില്ല. തങ്ങള്‍ എല്ലാവരുടെയും സുരക്ഷയാണ് നോക്കുന്നതെന്നും അദ്ദേഹം ആവര്‍ത്തിച്ചു. സര്‍ക്കാരോ പൊലീസോ ഒരു നിയന്ത്രണവും വെച്ചിട്ടില്ലെന്നും എം.ആര്‍ അജിത്ത് കുമാര്‍ ആവര്‍ത്തിച്ചു. 

എന്നാല്‍ രാവിലെ തന്ത്രിയെ കാണാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരെ പൊലീസ് തടഞ്ഞിരുന്നു. നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ പൊലീസ് നിയന്ത്രണത്തിലാണ്. പലയിടങ്ങളിലും മാധ്യമങ്ങള്‍ക്ക് നിയന്ത്രണങ്ങളുണ്ട്. ചിത്തിര ആട്ട വിശേഷത്തിനായി ശബരിമലയില്‍ ഇന്ന് ഒരു ദിവസത്തേക്കായി നടതുറന്നത് നിരോധനാജ്ഞയ്ക്കിടെയാണ്. 

Follow Us:
Download App:
  • android
  • ios