ആഷിഖിന്റെയും മാളവികയുടെയും മാതാപിതാക്കളെ കണ്ടെത്തി
കാലടി കൈപ്പട്ടൂരില്‍ നിന്ന് ദുരിതാശ്വാസ പ്രവര്‍ത്തകര്‍ രക്ഷപെടുത്തിയ കുരുന്നുകളുടെ മാതാപിതാക്കളെ കണ്ടെത്തി. രക്ഷാപ്രവർത്തകർ കൊച്ചിയിലെ നേവല്‍ ബേസിലെത്തിച്ച കുട്ടികളുടെ മാതാപിതാക്കളെ കണ്ടെത്താന്‍ കഴിയാത്തത് സംമ്പന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് നേരത്തെ വാർത്ത നല്‍കിയിരുന്നു.
കാലടി: കാലടി കൈപ്പട്ടൂരില്‍ നിന്ന് ദുരിതാശ്വാസ പ്രവര്‍ത്തകര്‍ രക്ഷപെടുത്തിയ കുരുന്നുകളുടെ മാതാപിതാക്കളെ കണ്ടെത്തി. രക്ഷാപ്രവർത്തകർ കൊച്ചിയിലെ നേവല്‍ ബേസിലെത്തിച്ച കുട്ടികളുടെ മാതാപിതാക്കളെ കണ്ടെത്താന്‍ കഴിയാത്തത് സംമ്പന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് നേരത്തെ വാർത്ത നല്‍കിയിരുന്നു. കുട്ടികളുടെ മാതാപിതാക്കള്‍ കൈപ്പട്ടൂരിലെ ഇഞ്ചക്കല്‍ ഫാം ഹൌസില്‍ സുരക്ഷിതരായി ഇരിക്കുന്നെന്നാണ് അവസാനമായി കിട്ടിയ വിവരം. കുട്ടികളെ മാതാപിതാക്കളുടെ അടുത്തെത്തിക്കാനുള്ള നടപടികള്‍ തുടങ്ങിയതായി അധികൃതര്‍ അറിയിച്ചു.