Asianet News MalayalamAsianet News Malayalam

കത്തിപ്പടരുന്ന പാറയോ അതോ പൊട്ടിയൊലിക്കുന്ന അഗ്നിപര്‍വ്വതമോ! വീഡിയോക്ക് പിന്നിലെ സത്യമെന്ത്?

പാറക്ക് മുകളില്‍നിന്ന് താഴേക്ക് തീ കത്തിപ്പടരുന്നതാണ് വീഡിയോ. എന്നാല്‍ ഇതിന് പിന്നിലെ സത്യമെന്താണ് ? 

the truth behind the fire fall off  Yosemite National Park
Author
California, First Published Jan 21, 2020, 12:35 PM IST

കാലിഫോര്‍ണിയ: രണ്ട് ദിവസമായി ഇന്‍റര്‍നെറ്റിനെ കുഴയ്ക്കുന്നത് കത്തിയെരിയുന്ന ഒരു പാറയുടെ ദൃശ്യമാണ്. പാറക്ക് മുകളില്‍നിന്ന് താഴേക്ക് തീ കത്തിപ്പടരുന്നതാണ് വീഡിയോ... എന്നാല്‍ ഇതിന് പിന്നിലെ സത്യമെന്താണ് ? 

കാലിഫോര്‍ണിയയിലെ യോസെമിറ്റെ നാഷണല്‍ പാര്‍ക്കില്‍ നിന്നുള്ള ദൃശ്യമാണ് ഇത്. യേസെമിറ്റെ ഫയര്‍വാള്‍ എന്നാണ് Domenico Calia എന്ന
ട്വിറ്റര്‍ അക്കൗണ്ട് വീഡിയോ പങ്കുവച്ചുകൊണ്ട് കുറിച്ചത്. 

എന്നാല്‍ എല്ലാവരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു ആ തീക്ക് പിറകിലെ സത്യം. അത് സാധാരണ ഒരു വെള്ളച്ചാട്ടമാണ്. എന്നാല്‍ കാലിഫോര്‍ണിയയിലെ ഈ വെള്ളച്ചാട്ടം എല്ലാവര്‍ഷവും ഫെബ്രുവരിയിലെ രണ്ട് ആഴ്ചകളില്‍ ഓറഞ്ചും ചുവപ്പും നിറമാകും.  

ഈ വെള്ളച്ചാട്ടത്തിന് നേര്‍ രേഖയില്‍ സൂര്യപ്രകാശം പതിക്കുന്നതുകൊണ്ടാണ് ഈ പ്രതിഭാസം സംഭവിക്കുന്നതെന്നാണ് എബിസി ന്യൂസ് പറയുന്നത്. ഇതാണ് അഗ്നിപര്‍വ്വതത്തില്‍ നിന്ന് ഒഴുകുന്ന ലാവയെപ്പോലെ ഈ വെള്ളച്ചാട്ടത്തെ മാറ്റുന്നത്. 

40 ലക്ഷത്തോളം പേരാണ് ഇതുവരെ വീഡിയോ കണ്ടത്. ലക്ഷക്കണക്കിന് ലൈക്കും ആയിരക്കണക്കിന് കമന്‍റുകളും ലഭിച്ചുകഴിഞ്ഞു. ഫെബ്രുവരിയിലെ രണ്ടാഴ്ചകളില്‍ ദിവസവും കുറച്ച് സമയത്തേക്ക് മാത്രമാണ് വെള്ളച്ചാട്ടം ഈ നിറത്തില്‍ കാണാന്‍ കഴിയുക. 
 

Follow Us:
Download App:
  • android
  • ios