650 അടി ഉയരമുള്ള കുന്നിൻമുകളിൽ  നിന്ന് കാമുകിയെ പ്രണയാദുരമായി ജീവിതത്തിലേക്ക് ക്ഷണിക്കുകയായിരുന്നു 27കാരൻ. അത്രമേൽ മനോഹരമായ ആ നിമിഷത്തിൽ 32കാരിയായ കാമുകി സമ്മതം മൂളുകയും ചെയ്തു. നിമിഷങ്ങൾക്കുള്ളിലാണ് അതൊരു ദുരന്തമായി മാറിയത്. 

ക്യാരിന്തിയിലെ ഫാൽക്കർട്ട് പർവ്വതത്തിൽ വച്ചാണ് വിവാഹാഭ്യർത്ഥന നടത്തിയത്. ഓസ്ട്രേലിയക്കാരിയായ ആ യുവതി കുന്നിൻ മുകളിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു. അത്ഭുതമെന്ന് പറയട്ടെ, കുന്നിൻമുകളിലെ മഞ്ഞുപാളികളിൽ തട്ടി ആ യുവതി രക്ഷപ്പെട്ടു. യുവതിയെ രക്ഷപ്പെടുത്തുന്നതിനിടെ യുവാവ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞു. 

ഇതിനിടെ ഇവിടെയെത്തിയയാൾ ഇരുവരെയും കാണുകയും രക്ഷാപ്രവർത്തകരെ അറിയിക്കുകയും ചെയ്തു. ഇരുവരെയും രക്ഷപ്പെടുത്തുകയും എയർലിഫ്റ്റിം​ഗ് വഴി ആശുപത്രിയിലെത്തിക്കുകയും ചെയ്തു. ഇരുവരും അത്ഭുതകരമായാണ് രക്ഷപ്പെട്ടതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.