Asianet News MalayalamAsianet News Malayalam

ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് കുറയുന്നു

ഇടുക്കി ഡാമിൽ ജലനിരപ്പ് 2,400 അടിക്ക് താഴെ എത്തി. നിലവിൽ 2399.20 അടിയാണ് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞുവെങ്കിലും പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവ് കുറച്ചിട്ടില്ല. അതേസമയത്ത് സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 

പ്രളയം വിലയിരുത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രി ഇന്ന് സംസ്ഥാനത്തെത്തും. ഹെലികോപ്റ്ററില്‍ പ്രളയബാധിത പ്രദേശങ്ങള്‍ നിരീക്ഷിക്കുന്ന കേന്ദ്രആഭ്യന്തര മന്ത്രി മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ഉദ്യോഗസ്ഥരുമായി വൈകീട്ട് ചർച്ച നടത്തും.

വെള്ളപ്പൊക്ക ദുരിതത്തിന്റെ പശ്ചാത്തലത്തിൽ തലസ്ഥാനത്തെ ഓണം വാരാഘോഷം വേണമോയെന്ന കാര്യം ചൊവ്വാഴ്ച മന്ത്രിസഭാ യോഗം തീരുമാനിക്കും. ഘോഷയാത്രയും ദീപാലങ്കാരവും ഉപേക്ഷിക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന. വെള്ളപ്പൊക്ക ദുരിതത്തിന്‍റെ പശ്ചാത്തലത്തിൽ തൃപ്പൂണിത്തുറയിലെ അത്തച്ചമയ ഘോഷയാത്രയോട് അനുബന്ധിച്ചുള്ള ആഘോഷപരിപാടി ഉപേക്ഷിച്ചു . കലാപരിപാടികൾക്കായി സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാനാണ് നഗരസഭയുടെ തീരുമാനം.