ജല വിതരണം മുടങ്ങിയിട്ട് ഒരു മാസം, ഇല്ലിക്കുന്നിലെ 50ഓളം കുടുംബങ്ങള്‍ ദുരിതത്തില്‍

വാട്ടര്‍ അതോററ്റിയുടെ ജല വിതരണം മുടങ്ങിയതോടെ തലശ്ശേരി ഇല്ലിക്കുന്ന് നിവാസികള്‍ ദുരിതത്തില്‍. പ്രാഥമിക ആവശ്യങ്ങള്‍ക്കായി ലോറികളില്‍ വെള്ളമെത്തിച്ചും ബന്ധു വീടുകളെ ആശ്രയിച്ചുമാണ് അമ്പതോളം കുടുംബങ്ങള്‍ ഒരു മാസമായി കഴിഞ്ഞുകൂടുന്നത്. എല്ലാ ദിവസവും പരാതിയുമായി അധികാരികളെ സമീപിക്കുന്നുണ്ടെങ്കിലും ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. ഒരു മാസമായി ഇവിടെ വെള്ളമില്ലാതായിട്ട്. ഉയര്‍ന്ന പ്രദേശമായതിനാല്‍ പ്രദേശത്തെ ഭൂരിഭാഗം വീടുകളിലും കിണറുമില്ല.

Video Top Stories